
മുംബൈ: എല്ലാം വെറും നാലു മിനിറ്റിനുള്ളില്‍ എല്ലാം പോയി. മുംബൈ മാറോല്‍ നാകയിലെ എടിഎം കിയോസ്ക്ക് വഴി പാല്‍കച്ചവടക്കാരന്‍ 75,024 രൂപ നഷ്ടമായത് വെറും രണ്ടു മിനിറ്റിനുള്ളിലായിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി ഉണ്ണാതെയും ഉടുക്കാതെയും സൂക്ഷിച്ച പണമാണ് നഷ്ടമായത്. സംഭവത്തില്‍ അന്ധേരിയില്‍ നിന്നുള്ള പാല്ക്കച്ചവടക്കാരന് മോഹന്‍ പട്ടോലി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു.
വമ്പന്‍ റാക്കറ്റിന്റെ ഭാഗമായി കരുതുന്ന രണ്ടു തട്ടിപ്പുകാരന്മാര്ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. എടിഎം കിയോസ്ക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് അന്വേഷണം നടത്തുന്നത്. മാര്‍ച്ച് 25 നായിരുന്നു പണം നഷ്ടമായത്. ഭാര്യയ്ക്ക് മരുന്നു വാങ്ങാന്‍ മാറല്‍ നാകയിലെ എടിഎം കിയോസ്ക്കില്‍ നിന്നും പുലര്‍ച്ചെ 1.40 നാണ് പട്ടോല്‍ പണമെടുക്കാന്‍ എത്തിയത്. ഈ സമയത്ത നാലുപേര്‍ കിയോസ്ക്കിനുള്ളില് ഉണ്ടായിരുന്നു. കിയോസ്ക്കില്‍ മൂന്ന് എടിഎം മെഷിനും ഒരു പാസ്ബുക്ക് അപ്ഡേറ്റ് മെഷീനുമാണ് ഉണ്ടായിരുന്നത്.
ഇവിടെ ഉണ്ടായിരുന്ന രണ്ടുപേര്‍ പണം വേഗത്തില്‍ എടുക്കാന്‍ ആവശ്യപ്പെട്ട് തിടുക്കം കൂട്ടി. പിന്നാലെ നടന്ന പിടിവലിയ്ക്കിടയില്‍ തന്റെ യഥാര്‍ത്ഥ ഡെബിറ്റ് കാര്‍ഡ് മാറ്റി പകരം പ്രവര്‍ത്തനരഹിതമായ മറ്റൊരു കാര്‍ഡു നല്കി. ഈ കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പട്ടോള്‍ കിയോസ്ക്ക് വി്ട്ടു. ഇടപാട് പരാജയപ്പെട്ടതിനാല്‍ പട്ടോള്‍ കിയോസ്ക് വിട്ടു, മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പണം നഷ്ടമായതിന്റെ സന്ദേശം മൊബൈലിലേക്ക് വന്നു. മൊത്തം 75,024 രൂപയുടെ ഇടപാടുകള്‍ നടന്നതിന്റെ നാല് സന്ദേശങ്ങളാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് വന്നത്.
ഉച്ചയ്ക്ക് ശേഷം 1.49 ന് ആദ്യ സന്ദേശം വന്നു. 50,000 രൂപ പിന്‍വലിച്ചെന്നായിരുന്നു അത്. 1.50 ന് രണ്ടാം സന്ദേശം വന്നു. അതില്‍ 10,000 രൂപ പിന്‍വലിച്ചിരുന്നു. 1.51 ന് അടുത്ത സന്ദേശത്തില്‍ മറ്റൊരു 10,000 കൂടി പിന്‍വലിച്ചെന്ന അറിയിപ്പായിരുന്നു. ഏറ്റവും ഒടുവിലായി 1.52 ന് 5000 രൂപ പിന്‍വലിച്ചതിന്റെയും സന്ദേശമെത്തി. ഭാര്യയുടെ അസുഖം ചികിത്സിക്കാന്‍ പാല് വിറ്റ് മിച്ചം പിടിച്ച പണമായിരുന്നു അതെന്നാണ് മോഹന്‍ പട്ടോലി പോലീസിനോട് പറഞ്ഞത്. എടിഎം കൗണ്ടറില്‍ രണ്ടുപേര്‍ അനേകം ഡെബിറ്റ് കാര്‍ഡ് പിടിച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടിരുന്നെന്ും എന്നാല്‍ ഭാര്യയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ടെന്ഷനില് താന്‍ അതൊന്നും ശ്രദ്ധിച്ചില്ലെന്നും പട്ടോലി പറഞ്ഞു.






