
ബെലോ ഹോറിസോണ്ട്; കല്ലറയില്‍ ജീവനോടെ ബ്രസീലിലെ മിനസ് ജെറയ്സില്‍ യുവതിയെ മറവ് ചെയ്തു. തുടര്‍ന്ന് കല്ലറയില്‍ നിന്ന് 36 കാരിയെ കരച്ചില് കേട്ടെത്തിയ പൊലീസ് സംഘം രക്ഷപ്പെടുത്തി. അക്രമികള്‍ യുവതിയെ ജീവനോടെ മറവ് ചെയ്തത് വിസ്കോണ്ട് ഡോറിയോ ബ്രാന്കോയിലെ മുനിസിപ്പല്‍ സെമിത്തേരിയിലാണ്. സംഭവം നടന്നത് 28നാണ്.
കട്ടയും സിമന്റും ഉപയോഗിച്ചു കല്ലറ അടച്ചതും സമീപത്തു രക്തക്കറയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു സെമിത്തേരി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം, 'രക്ഷക്കണേ'യെന്ന യുവതിയുടെ നിലവിളി കേട്ടു. ശേഷം കല്ലറ തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്നു, പ്രദേശം ഭാഗികമായി അടച്ചുവെന്നു വിസ്കോണ്ട് ഡോ റിയോ ബ്രാന്‍കോ മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പ്രതികള്‍ രക്ഷപ്പെടാത്തിരിക്കാനായി ശ്രമിച്ചട്ടുണ്ട് മയക്കുമരുന്ന് സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. യുവതി മൊഴി നല്‍കിയിരിക്കുന്നത് മുഖംമൂടി ധരിച്ച രണ്ടംഗ സംഘം തന്നെ സെമിത്തേരിയില്‍ എത്തിച്ച ശേഷം മര്‍ദിച്ചുവെന്നും പിന്നാലെ കല്ലറയില്‍ മറവു ചെയ്യുകയായിരുന്നുവെന്നുമാണ്. യുവതിയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നു മിലിറ്ററി പോലീസ് വ്യക്തമാക്കി. രണ്ടംഗ സംഘത്തിനായി ഇവര്‍ മയക്കമരുന്ന് സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.






