
വംശനാശഭീഷണി നേരിടുന്ന മാമ്മോത്തിന്റെ ഡിഎന്എയില് നിന്നു കള്ച്ചര് ചെയ്തെടുത്ത കൃത്രിമ മാംസവുമായി ലാബ് ഗ്രോണ് മീറ്റ് രംഗത്ത് പ്രവര്ത്തിക്കുന്ന കമ്പനി. വൗ എന്ന ഓസ്ട്രേലിയയിലെ കള്ച്ചേഡ് മീറ്റ് കമ്പനിയാണ് ഇത്തരത്തില് വ്യത്യസ്തമായ മാംസം തയ്യാറാക്കിയത്. ലാബ് ഗ്രോണ് മീറ്റ് മൃഗകോശങ്ങളില് നിന്നു കള്ച്ചര് ചെയ്തെടുത്താണ് ഉണ്ടാക്കുന്നത്. മൃഗങ്ങളുമായി ഇടപെടാതെയും അവയെ കൊല്ലാതെയുമുള്ള മാംസോല്പാദന രീതിയാണിത്.
ഗവേഷണം നടത്തിയത് മണ്മറഞ്ഞ മാമ്മോത്തിന്റെ ജീനുകള് ചെമ്മരിയാടിന്റെ കോശങ്ങളിലേക്ക് സന്നിവേശിപ്പിച്ചും ആനകളുടെ ഡിഎന്എ ഉപയോഗിച്ച് പരിഷ്കാരങ്ങള് വരുത്തിയുമാണ്. ഇത്തരത്തില് സൃഷ്ടിക്കപ്പെട്ട മാംസഗോളത്തിന് മുതലമാംസത്തിന്റെ ഗന്ധമാണെന്ന് വേഷകര് പറയുന്നു. ഇതില് 4000 വര്ഷം വരെ പഴക്കമുള്ള പ്രോട്ടീനുകള് അടങ്ങിയിരിക്കുന്നു. മാംസം ഭക്ഷ്യയോഗ്യമാണോ എന്നത് ഉറപ്പല്ലെന്നും കൃത്രിമ മാംസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത് ഉത്പാദിപ്പിച്ചതെന്നും ശാസ്ത്രജ്ഞര് പറഞ്ഞു.
ആനകളുടെ കുടുംബത്തില്പ്പെട്ടവയാണ് ചരിത്രാതീതകാലത്ത് മണ്മറഞ്ഞു പോയ മാമ്മോത്തുകള്. ഇവയ്ക്ക് 8000 കിലോ ഭാരവും , 13 അടി വരെ പൊക്കവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമാണുളളത്. പ്ലീസ്റ്റോസീന് കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ തെക്കേ അമേരിക്കയും ഓസ്ട്രേലിയയുമൊഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാല് ഇവയില് ഏറെ പ്രശസ്തമായത് സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകകളിലുമുണ്ടായിരുന്ന വൂളി മാമ്മോത്തുകളാണ് . മാമ്മോത്തുകള് ഐസ് ഏജ് പരമ്പര ഉള്പ്പെടെയുള്ള ചലച്ചിത്രങ്ങളിലും ഒട്ടേറെ നോവലുകളിലും കഥാപാത്രങ്ങളായി.
പില്ക്കാലത്ത് വംശനാശം സംഭവിച്ച് ഭൂമിയില് നിന്നു തുടച്ചുനീക്കപ്പെട്ടവയാണ് മാമ്മോത്തുകള്
. മനുഷ്യരുടെ അമിതമായ വേട്ടയാടല്, ഭക്ഷണദൗര്ലഭ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഇവയുടെ
വംശനാശ കാരണമായി പറയപ്പെടുന്നു. ലോകത്തിലെ അവസാനത്തെ മാമ്മോത്തുകള്
ഉണ്ടായിരുന്നത് റഷ്യയില് ആര്ട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാന്ഗല് ദ്വീപിലായിരുന്നു . 4000 വര്ഷങ്ങള്ക്കു മുന്പ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മോത്ത് യുഗം അവസാനിക്കുകയായിരുന്നു.







Comments