
കിംഗ് ഖാന് ചിത്രം പഠാന് ബോളിവുഡിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവ് അറിയിച്ച ചിത്രമായിരുന്നു. ചരിത്ര വിജയം കൈപിടിയില്‍ ആക്കിയതിന് ശേഷവും ചിത്രം വിജയ ഗാഥ തുടരുന്നു.1000 കോടി കടന്ന വിജയം ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലും വ്യാപിക്കുന്നു എന്ന വാര്‍ത്തകളാണ് എത്തുന്നത്. വിദേശ മാര്‍ക്കറ്റുകളിലേക്ക് കൂടി പഠാന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.
തുടര്‍ന്ന് ആയിരം കോടി ക്ലബ് എന്നത് വീണ്ടും ഉയരാനുള്ള സാധ്യത കൂടുന്നു. ഒരു അഭിമുഖത്തിനിടയില്‍ യാഷ് രാജ് ഫിലിംസ് സി ഇഒയും പഠാന് സഹനിര്‍മ്മാതാവുമായ അക്ഷയ് വിധാനി വെറൈറ്റി വ്യക്തമാക്കി.
യാഷ് രാജ് ഫിലിംസ് പുറത്തിറക്കിയ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് 657.25 കോടി ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. ആഗോള ഗ്രോസ് 1049.60 കോടി രൂപയും. മാര്‍ച്ച് 22 നാണ് പഠാന് ഒടിടി റിലീസ് ചെയ്തത്. ചിത്രം സ്ട്രീം ചെയ്യുന്നത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്. ഷാരൂഖിന് പുറമേ ദീപികയും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ആനന്ദാണ്.






