ഭര്‍ത്താവ് കാമുകിക്കൊപ്പം ജീവിക്കാന്‍ മരണവാര്‍ത്ത വ്യാജമായി സൃഷ്ടിച്ചെന്ന് പരാതി. അനെസ റോസ്സി എന്ന കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നിന്നുള്ള യുവതിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. റോസ്സി ടിക് ടോക്കിലൂടെയാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്.
ഭര്‍ത്താവ് ടിം മെക്സിക്കോയില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മരണം വ്യാജമായി സൃഷ്ടിച്ചത്. ഭര്‍ത്താവ് മരിച്ചു എന്ന് കരുതി താന്‍ അന്ത്യകര്‍മ്മങ്ങള്‍ വരെ ചെയ്തുവെന്നാണ് റോസി പറയുന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും മെക്സിക്കോയില്‍ കാമുകിക്കൊപ്പം കഴിയുകയാണെന്നും താന്‍ അറിയുന്നത് മാസങ്ങള്‍ക്ക് ശേഷമാണെന്നാണ് റോസി ആരോപിക്കുന്നത്.
അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു എന്ന് താന്‍ അറിഞ്ഞത്. അതിനു മുന്‍പ് തന്നെ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് തങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും എന്നാല്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് അതീവ കുറ്റബോധം തോന്നിയെന്നും തുടര്‍ന്ന് അദ്ദേഹത്തിനായുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു എന്നും റോസി പറയുന്നു.
റോസി ടിമുമായി അകല്ച്ചയിലായിരുന്നതിനാലും, ടിമ്മിന്റെ മാതാപിതാക്കള്‍ എതിര്‍ത്തതിനാലും ഫ്ലോറിഡയില്‍ നടന്ന ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് തന്റെ സുഹൃത്തുക്കള്‍ സംഭവിച്ചത് മുഴുവന്‍ നുണയാണെന്ന് തനിക്ക് സന്ദേശം അയച്ചപ്പോഴാണ് താന്‍ സത്യങ്ങള്‍ മനസ്സിലാക്കുന്നതെന്നും റോസി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആറു വര്‍ഷക്കാലമായി മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നും അവളോടൊപ്പം ജീവിക്കാന്‍ തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും താന്‍ മനസ്സിലാക്കിയത് എന്നുമാണ് റോസിയുടെ ആരോപണം. ടിം ഇപ്പോള്‍ മെക്സിക്കോയില്‍ കാമുകിയോടൊപ്പം സുഖമായി ജീവിക്കുകയാണെന്നും റോസി പറഞ്ഞു.
എന്നാല്‍ റോസി പറയുന്നതു മുഴുവന്‍ കള്ളമാണെന്നും മാസങ്ങളായി തന്റെ അമ്മ കോമയിലാണ് കഴിയുന്നതെന്നും ടിം പറഞ്ഞു. പലതവണ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും റോസി അതിന് തയ്യാറായില്ലെന്നും അതുകൊണ്ടാണ് താന്‍ മെക്സിക്കോയില്‍ താമസിക്കാന്‍ തുടങ്ങിയതെന്നും ടിം കൂട്ടിച്ചേര്‍ത്തു.

Comments