
ന്യൂഡല്‍ഹി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയക്ക് ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍ നിന്നും മടങ്ങി. ഡല്‍ഹി എയിംസില്‍ ഈ മാസം പത്തിനായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ. ശസ്ത്രക്രീയക്കു ശേഷം മന്ത്രി അതിവേഗം സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഏഴിനാണ് സുഷമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






