
അമേരിക്കന്‍ സ്വദേശിയായ ഒരു യുവാവ് തന്റെ വിശ്രമ ജീവിതത്തിനു വേണ്ട പണമെല്ലാം സമ്പാദിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 29 കാരനായ ടാനര്‍ ഫിര്ല് എന്ന യുവാവാണ് 35 -ാം വയസ്സില്‍ തന്റെ റിട്ടയര്‍മെന്റ് ലൈഫ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് ജീവിക്കാന്‍ ആവശ്യമായ മൂന്ന് കോടിയോളം രൂപയും ഇദ്ദേഹം ഇതിനോടകം തന്നെ അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞു.
ടാനര്‍ അമേരിക്കയിലെ മിനിയാപൊളിസിലാണ് ഭാര്യ ഇസബെല്ലയോടൊപ്പം താമസിക്കുന്നത്. സാമ്പത്തിക അച്ചടക്കം തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയ ടാനര്‍ സമ്പാദ്യശീലത്തിലൂടെയാണ് ഇത്രയുമധികം തുക സമ്പാദിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ അനാവശ്യ കാര്യങ്ങള്‍ക്കായി ചെറിയ തുക പോലും ചിലവഴിക്കാറില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.
35 വയസ്സിനുള്ളില്‍ തന്റെ സമ്പാദ്യം 6,25,000 ഡോളറായി ഉയര്‍ത്താനും പിന്നീട് എന്നന്നേക്കുമായി വിരമിക്കാനുമാണ് ടാനര്‍ പദ്ധതിയിടുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജോലി ഉപേക്ഷിച്ച് കഴിഞ്ഞാലും ടാനറിന്റെ കുടുംബത്തിന് പ്രതിവര്‍ഷം 25,000 വാര്‍ഷിക വരുമാനം ലഭിക്കും.
2015-ല്‍ മിനസോട്ട സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ടാനറിന് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ ജോലി ലഭിച്ചു. ഈ കാലഘട്ടങ്ങില്‍ അദ്ദേഹത്തിന്റെ വരുമാനം പ്രതിവര്‍ഷം 66,000 ആയിരുന്നു, അതേ വര്‍ഷമാണ് ഇയാള്‍ ഇസബെലിനെ വിവാഹം കഴിച്ചതും. തുടര്‍ന്നാണ് ഇരുവരും വിശ്രമ ജീവിതത്തിനായുള്ള പണം സ്വരൂപിക്കാന്‍ തുടങ്ങിയതും.






