
ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ പദവികളില്‍ നിന്നും സൈറസ് മിസ്ത്രി രാജിവെച്ചു. എന്നാല്‍ കമ്പനിക്കെതിരായ നിയമ പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിലെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ശ്രമിച്ചതെന്നും ഇതായിരിക്കാം തന്നെ പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞൂ.
കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്തുനിന്നും അദ്ദേഹം പുറത്താക്കപ്പെട്ടത്. ഇതോടെ ഗ്രൂപ്പ് കമ്പനികളുടെ ചെയര്മാന് സ്ഥാനം അദ്ദേഹം സ്വമേധയാ ഒഴിയുമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സൈറസ് മിസ്ത്രി രാജിക്ക് സന്നദ്ധനല്ലെന്നായിരുന്നു അറിയിച്ചത്.






