
ഈജിപ്തിലെ മമ്മികളെ കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. ഈജിപ്തുകാരുടെ പുരാതന മൃതദേഹം സൂക്ഷിക്കുന്ന രീതിയാണ് മമ്മികള്‍. അതുകൊണ്ട് തന്നെ ഇവയെ കുറിച്ച് പഠനങ്ങള്‍ നടത്താനും പുതിയ കണ്ടെത്തലുകള്‍ നടത്താനും കാലാകാലങ്ങളായി നിരവധി ഗവേഷകരാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിരവധി രാസവസ്തുക്കള്‍ ഉപയോഗിച്ച് സംരക്ഷിക്കുന്ന മൃതശരീരങ്ങളെയാണ് മമ്മികള്‍ എന്നു വിളിക്കുന്നത്. മരണത്തിനുമപ്പുറം ഒരു രണ്ടാം ജീവിതം ഉണ്ടെന്ന വിശ്വാസത്താല്‍ ആയിരുന്നു മുന്‍ കാലങ്ങളില്‍ മൃതശരീരങ്ങള്‍ ഇത്തരത്തില്‍ മണ്ണിനടിയില്‍ അടക്കം ചെയ്തിരുന്നത്. ഇങ്ങനെ കുഴിച്ചിടപ്പെട്ട നിരവധി മമ്മികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗവേഷകര്‍ കണ്ടെടുക്കുകയും ഇവയെ എല്ലാം മ്യൂസിയങ്ങളില്‍ സൂക്ഷിച്ച് സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇപ്പോളിതാ നിഗൂഠഢതകള് സൃഷ്ടിക്കുന്ന ഈ മമ്മികളെകുറിച്ചുള്ള പുതിയ ഒരു കണ്ടെത്തലാണ് ഏറെ ഗൗരവത്തോടെ കണക്കാക്കേണ്ടത്. ഇത്തരം മമ്മികളെ സന്ദള്ശിക്കുന്നത് അപകടകരമാണെന്നാണ് മെക്സിക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രാപോളജി ആന്‍ഡ് ഹിസ്റ്ററി മുന്നറിയിപ്പ് നല്‍കുന്നത്. മമ്മികളെ സന്ദര്ശിക്കാനെത്തിയാല് അപകടകരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. മമ്മികളില്‍ ഫംഗസ് വളര്‍ച്ച ഉണ്ടാകുന്നതിനാല്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രദര്‍ശനങ്ങള്‍ അപകടകരമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
മെക്സിക്കോ സിറ്റിയിലെ ഒരു ടൂറിസം മേളയില്‍ ആറ് മമ്മികളെ ഒരു ഗ്ലാസ് കെയ്സിംഗില്‍ പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തോട് വിയോജിപ്പിച്ചു കാണിച്ചുകൊണ്ടാണ് മെക്സിക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി ഇക്കാര്യം വ്യക്തമാക്കി മുന്നോട്ട് വന്നത്. ഗ്ലാസ് കെയ്സുകള് വായു കടക്കാത്തതാണെന്ന് ഉറപ്പുവരുത്താന്‍ കഴിയാത്തിടത്തോളം സംഭവിച്ചേക്കാവുന്ന ആരോഗ്യ അപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണമോ പൊതുജനങ്ങള്‍ക്കുള്ള സംരക്ഷണമോ ഇല്ലാതെ അവ പ്രദര്‍ശിപ്പിക്കുന്നത് കൂടുതല്‍ ആശങ്കാജനകമാണെന്നും ഗവേഷകര്‍ വിലയിരുത്തി. മമ്മികളില്‍ ഫംഗസ് വളര്‍ച്ച കണ്ടത് ഗ്ലാസ് കെയ്സുകളില്‍ വായു സഞ്ചാരമുണ്ടെന്നതിന് തെളിവായാണ് ഗവേഷകര്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് മുന്‍പായി മമ്മികളെ ശ്രദ്ധാപൂര്‍വ്വം പഠിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് അഭ്യര്‍ത്ഥിച്ചു.






