
കോട്ടയം; കളഞ്ഞു കിട്ടിയ കാശിന്റെ ഉടമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഒരു ഹോട്ടലുടമ. നിസാം എന്ന കോട്ടയം പാലമ്പലം കവലയിലെ സംസം ഹോട്ടലിലെ ഉടമയാണ് കാത്തിരിക്കുന്നത്. ഒരു മാസത്തിന് മുമ്പാണ് കാശ് കളഞ്ഞുകിട്ടിയത്. നിസാം ഇരിക്കുന്നതിന് തൊട്ടു പിന്നില്‍ വെളളക്കടലാസില്‍ ഒരു കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്.
കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ' കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട്. ഉടമസ്ഥര്‍ അടയാളം സഹിതം ബന്ധപ്പെടുക' മാനേജര്‍ എന്നാണ്. പണം നഷ്ടമായത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഏതോ ഒരു വ്യക്തിയുടെ കൈയ്യില്‍ നിന്നുമാണ്. നിസാമിന്റെ തീരുമാനം യഥാര്‍ഥ ഉടമ തന്നെ സമീപിക്കും വരെ കാത്തിരിക്കാനാണ്. അതിന് ഒരു വര്‍ഷമായാലും പ്രശ്നമില്ലെന്നാണ് നിസാം പറയുന്നത്.






