കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര് പിടിയില്‍. രണ്ടര കോടിയിലേറെ രൂപ വിലമതിക്കുന്ന നാലര കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരായ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ്, മുഹമ്മദ് നഫീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. അഷ്റഫിന്റെ ശരീരത്തില്‍ പലയിടത്തായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. നഫീസ് പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.






