നീറ്റ്- പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. രാജ്യത്തുടനീളം ഒറ്റ ഷിഫ്റ്റിലായിരിക്കും പരീക്ഷ നടത്തുക. രാവിലെ 09:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. പുതുക്കിയ പരീക്ഷാ കലണ്ടർ അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് 25ന് അഡ്മിറ്റ് കാർഡ് ലഭിക്കും.
നേരത്തെ ഓഗസ്റ്റ് 24ന് അഡ്മിറ്റ് കാർഡ് നൽകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി ഓഗസ്റ്റ് 25-ലേക്ക് മാറ്റുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ വിവരങ്ങളും നിർദേശങ്ങളും അഡ്മിറ്റ് കാർഡിൽ അടങ്ങിയിരിക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ഉടൻ ഉദ്യോഗാർത്ഥികൾ അതിലെ പേര്, ഫോട്ടോ, പരീക്ഷാ കേന്ദ്രം എന്നിവ കൃത്യമായി പരിശോധിക്കേണ്ടതാണ്.
എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ NBEMS അധികൃതരുമായി ബന്ധപ്പെടുക. വ്യാജ പ്രചാരണങ്ങളിലും സോഷ്യൽ മീഡിയ വാർത്തകളിലും വീഴരുതെന്നും ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ബോർഡ് അറിയിച്ചു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in സന്ദർശിക്കുക
‘NEET PG 2026’ സെക്ഷനിൽ നിന്ന് ‘Applicant Login’ തിരഞ്ഞെടുക്കുക.
യൂസർ ഐഡിയും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക.
സ്ക്രീനിൽ തെളിയുന്ന അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക
ഇത്തവണ പരീക്ഷാ രീതിയിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചോദ്യങ്ങളുടെ എണ്ണം 200ൽ നിന്ന് 180 ആയി കുറച്ചു. 720 മാർക്കിലായിരിക്കും പരീക്ഷ. ഓരോ ശരിയുത്തരത്തിനും 4 മാർക്കും തെറ്റായ ഉത്തരത്തിന് 1 മാർക്ക് നെഗറ്റീവുമാണ്. 210 മിനിറ്റ് (3 മണിക്കൂർ 30 മിനിറ്റ്) പരീക്ഷാ സമയം മാറ്റമില്ലാതെ തുടരും. ചോദ്യങ്ങളുടെ എണ്ണം കുറച്ചതിനാൽ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കും.

Comments