
നായ്ക്കള്‍ക്ക് തങ്ങളുടെ യജമാനന്മാരുമായിട്ടുള്ള ബന്ധം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. മനുഷ്യേെപാലെ തന്നെ പ്രിയപ്പെട്ടവരെ കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും മാത്രമല്ല സ്പര്ശനത്തിലൂടെയും ഗന്ധത്തിലൂടെയും തിരിച്ചറിയാന്‍ അവയ്ക്ക് സാധിക്കും. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം വൈറായ ഒരു യുവതിയുടെയും നായയുടെയും ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ. നായയും ഉടമയും തമ്മിലുള്ള ഈ ആത്മബന്ധം ആരുടെയും മനം നിറയ്ക്കുന്നതാണ്.
ഒരു സെറ്റിയില്‍ നായ അനങ്ങാതിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ ഒരു യുവതി യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും ഉണ്ടാക്കാതെ മുറിയിലേക്ക് കടന്നുവരുന്നു. അവര്‍ നായക്ക് അരികിലായി വന്നു നില്ക്കുന്നു. കാഴ്ചയും കേള്‍വിശക്തിയും ഇല്ലാത്തതുകൊണ്ട് തന്നെ തനിക്കരികില്‍ ഒരാള്‍ വന്നു നില്‍ക്കുന്നത് നായ അറിയുന്നില്ല. ഇതിനിടയില്‍ അവര്‍ നായയുടെ മൂക്കിന്തുമ്പില് സ്പര്‍ശിക്കുന്നു. ആ ഒരു സ്പര്ശനത്തില് തന്നെ നായ ആളെ തിരിച്ചറിയുന്നു. അത് സന്തോഷം കൊണ്ട് ചാടി എഴുന്നേറ്റ് ഉടമയുടെ ശരീരത്തില്‍ ചാടി കയറാന്‍ ശ്രമിക്കുന്നു. സന്തോഷം അടക്കാന്‍ ആകാതെ അവര്‍ക്ക് ചുറ്റും ഓടിനടന്ന് കളിക്കുന്നു. പിന്നീട് ഓടിച്ചെന്ന് പുറത്ത് എവിടെയോ ഊരി ഇട്ടിരുന്ന ചെരുപ്പ് കൃത്യമായി എടുത്തുകൊണ്ടുവന്ന് നല്കുന്നു.
കാഴ്ചക്കാരില്‍ സന്തോഷത്തിന്റെ ചിരി വിടര്‍ത്താന്‍ ഈ വീഡിയോയ്ക്ക് കഴിയുന്നണ്ട്. കാഴ്ചയും കേള്‍വിയും ഇല്ലാതെ ഇരുന്നിട്ടും അനായാസമായിട്ടാണ് നായക്കുട്ടി ഉടമയയെ തിരിച്ചറിഞ്ഞത്. bumpwe.theluckdragon എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബമ്പര്‍ എന്നാണ് ഈ നായക്കുട്ടിയുടെ പേര്. നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് ബമ്പര്‍ കാണികളുടെ മനം കവര്‍ന്നത്.






