
സോഷ്യല്‍ മീഡിയയില്‍ അനേകം വീഡിയോകളാണ് ഓരോ ദിവസവും വൈറലാവുന്നത്. അവയില്‍ ചിലത് രസകരമാണ് എങ്കില്‍ ചിലത് സങ്കടകരമായതും ആണ്. ചിലത് ചിരിക്കാനുള്ളതാവും. അതേ സമയം തന്നെ കണ്ടാല്‍ ശ്വാസം നിലച്ചു പോകുന്ന തരത്തിലുള്ള ചില വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
ഇപ്പോള്‍ സ്കൂളുകളെല്ലാം വേനലവധിക്കു വേണ്ടി അടച്ചിട്ടിരിയ്ക്കുകയാണ്. രക്ഷിതാക്കളെ സംബന്ധിച്ച് അവധിക്കാലം എന്നത് ആധിയുടെ കാലം കൂടിയാണ്. കാരണം അണ്‍ലിമിറ്റഡ് കുരുത്തക്കേടുകളാണ് കുട്ടിപ്പട്ടാളം കാട്ടിക്കൂട്ടുക എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍, ഈ വീഡിയോയില്‍ കാണുന്ന പോലെയുള്ള കുരുത്തക്കേട് അധികമൊന്നും കുട്ടികള്‍ ചെയ്യുമെന്ന് തോന്നുന്നില്ല.
27 നിലകളുള്ള കെട്ടിടം അതിന്റെ മുകളില്‍ നിന്നും അടുത്ത കെട്ടിടത്തിലോട്ട് ചാടുകയാണ് വീഡിയോയില്‍ ഉള്ള കുട്ടികള്‍. ഈ കെട്ടിടങ്ങള്‍ തമ്മില്‍ ചെറിയ ഒരു വിടവിന്റെ വ്യത്യാസമാണ് ഉള്ളത്. അതിലാണ് ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് കുട്ടി ചാടുന്നത്. രണ്ട് കുട്ടികളാണ് വീഡിയോയില്‍ ഉള്ളത്. only bangersഎന്ന ഐഡിയില്‍ നിന്നാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു കുട്ടി പേടിയൊന്നും കൂടാതെ ചാടുന്നത് കാണുന്നത്. ഭയം കൊണ്ട് അധികം നേരം കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ളതാണ് വീഡിയോ. ഇപ്പോള്‍ വീണ്ടും ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അനേകം പേരാണ് വീഡിയോ കണ്ടത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. മിക്കവരും ഇത് കാണുമ്പോള്‍ ഹൃദയം നിലച്ച് പോകുന്നു എന്നാണ് അഭിപ്രായപ്പെട്ടത്
Kid's learning parkour pic.twitter.com/V6D58vp4Rx
— OnlyBangers (@OnlyBangersEth) April 5, 2023






