
അമേരിക്കയില്‍ വിചിത്രമായ ഒരു സ്വഭാവം വച്ചുപുലര്‍ത്തുന്ന ആളാണ് ലിയ പാര്‍ക്കര്‍. എന്തെന്നാല്‍ ഇവര്‍ക്കിഷ്ടം പട്ടിക്കൂട്ടില്‍ കിടക്കാനാണ്. ലിയ പറയുന്നത് തന്റെ വീട്ടിലെ വലിയ കട്ടിലിനേക്കാളും തനിക്ക് സമാധാനം ലഭിക്കുന്നത് ഈ പട്ടിക്കൂട്ടില്‍ കിടക്കുമ്പോഴാണ് എന്നാണ്.
കുട്ടിക്കാലം മുതലേയുളള ഈ ശീലത്തിന്റെ കാരണമായി ഇവര്‍ പറയുന്നത് തന്റെ കുട്ടിക്കാലം വളരെ മോശം അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു എന്നും അന്ന് അല്പം സമാധാനത്തോടെ ഉറങ്ങുന്നതിന് വേണ്ടി താന്‍ ഇത്തരത്തില്‍ പട്ടിക്കൂട്ടില്‍ കഴിയാറുണ്ടായിരുന്നു എന്നുമാണ്. ഇപ്പോഴും തനിക്ക് സമാധാനം നല്കാന് ഈ ശീലത്തിന് സാധിക്കുന്നു. കുട്ടിക്കാലത്ത് താന്‍ വാര്‍ഡ്രോബിലും മറ്റുമായിരുന്നു ഇതുപോലെ സമാധാനത്തിന് വേണ്ടി ഉറങ്ങിയിരുന്നത് എന്നും അവള് പറയുന്നു. സുരക്ഷിതമായി ഉറങ്ങാനായി ഒരിടം വേണമെന്ന് തോന്നുമ്പോള്‍ താന്‍ ഈ കൂട്ടിലാണ് ഉറങ്ങാറുള്ളതെന്നാണ് ലിയ പറയുന്നത്. ഈ 21 വയസുകാരി ഒരു കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്.
എന്നാല്‍, വ്യത്യസ്തമായ ഈ ശീലം കൊണ്ട് തന്നെ നിരവധിപ്പേരാണ് നിരന്തരം കളിയാക്കുന്നതെന്നാണ് ലിയ പറയുന്നത് . ഈ ശീലം ലിയയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കാറുണ്ടെങ്കിലും അതൊന്നും മറ്റുള്ളവര്‍ക്ക് മനസിലാകില്ലായെന്നാണ് ലിയ പറയുന്നത്.
തങ്ങള്‍ക്ക് മനസിലാവാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ കളിയാക്കുക, വിമര്‍ശിക്കുക എന്നത് ആളുകളുടെ സ്വഭാവമാണെന്നും തന്റെ അവസ്ഥ തന്നെ നിരന്തരം കളിയാക്കുന്നവര്‍ മനസിലാക്കുന്നില്ലായെന്നും ലിയ പറയുന്നു. ചില ആളുകള്‍ പറയുന്നത് തനിക്ക് എന്തോ ലൈംഗിക താല്പര്യം ഉള്ളത് കൊണ്ടാണ് താന്‍ പട്ടിക്കൂട്ടില്‍ കിടക്കുന്നതെന്നാണ്. എന്നാല്‍ ആരൊക്കെ പറഞ്ഞാലും തനിക്ക് ഈ കൂട്ടില്‍ സുരക്ഷിതത്വവും സമാധാനവും ലഭിക്കുന്നുണ്ടെന്നാണ് ലിയ പറയുന്നത്






