എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി ഇതിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ പ്രതികളെ കേരള പോലീസിന് കൈമാറുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്.
ആഭ്യന്ത്ര മന്ത്രാലയമാണ് പറയേണ്ടത് കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോ ഇല്ലയോ എന്നുള്ളത്. അതാത് ഘട്ടത്തില്‍ അവര്‍ തന്നെ നിലപാടെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനില്‍ നിന്ന് ചാടി എന്ന് പറയപ്പെടുന്നവരുടെ മൃതദേഹം കണ്ടെത്തിയത് പോലും സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ്. എന്തിനേറെ പറയുന്നു കൃത്യം നടപ്പാക്കിയ ശേഷം പ്രതി കേരളം വിട്ടു വരെ പോയി. ഇതൊക്കെ ഉണ്ടായത് വേണ്ടത്ര നടപടികള്‍ സ്വീകരിയ്ക്കാത്തതു മൂലമാണ്.
പോലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും വി.മുരളീധരന് കൂട്ടി ചേര്‍ത്തു. അന്വേഷണ വിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പങ്കുവെക്കാറില്ല. കാരണം അത് പുറത്തുവന്നാല്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് സഹായകരമാകും. ഇപ്പോള്‍ സാധരണക്കാര്‍ക്ക് പോലും തീവണ്ടി യാത്ര ആശങ്ക ഉണ്ടാക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രതിയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍കളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസങ്ങള്‍ക്കകം പ്രതിയെ മഹാരാഷ്ട്രയില്‍ പിടികൂടിയതും കേരള പോലീസിന് കൈമാറിയതും', മുരളീധരന് പറഞ്ഞു

Comments