
മനാമ; ബാങ്ക് വിളികേട്ടായിരുക്കും റമദാന് മാസത്തില്‍ നമ്മളെല്ലാം നോമ്പ് തുറക്കുന്നത്. സുഹുര്‍ അഥവാ സുബ്ഹിക്ക് മുമ്പായി അത്താഴം കഴിക്കല്‍ നോമ്പ് എടുക്കുന്നവര്‍ക്ക് പ്രാധാന്യവും പുണ്യവുമുള്ള കാര്യമാണ്. പഴയ കാലങ്ങളില്‍ ഇന്നത്തെ പോലെ അലാറം ക്ലോക്കോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ അത്തഴം കഴിക്കുന്നതിനായി രാത്രിയുടെ അവസാന സമയങ്ങളില്‍ ആളുകളെ വിളിച്ചുണര്‍ത്തുന്നവരാണ് 'അത്താഴം മുട്ടുകാര്‍'.
ചെണ്ടയുടെയോ ദഫിന്റെയോ അകമ്പടിയോടെ താളത്തില്‍ മുട്ടി പാട്ട് പാടി അത്താഴത്തിന് നേരമായിയെന്ന് അറിപ്പ് നല്‍കിയിരുന്നത് ഇവരായിരുന്നു. ലോകത്തന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണ് ഇവരെ അറിയപ്പെട്ടിരുന്നതും. അത്താഴം മുട്ടുകാര്‍ ഇന്നും സൗദി, കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. പാരമ്പര്യത്തിന്റെ പെരുമ എടുത്തുകണിക്കുന്ന ഈ ആചാരം അറബികള്‍ ഇന്നും ചെണ്ടപോലുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്നു.
കുട്ടുകളെ കൂടെ കൂട്ടിയും വ്യത്യസ്ത കളറുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും വളരെ ആഘോഷമായിയാണ് ഈ പുണ്യമാസത്തില്‍ അവര്‍ വരവേറ്റത്. കാലം ചെന്നങ്കിലും പഴമയുടെ വീര്യം ഒട്ടും കുറയാതെ അറബികള്‍ ഇന്നും ഇത് തുടരുന്നു. ഇവര്‍ ഇവിടങ്ങളില്‍ അറിയപ്പെടുന്നത് ' മെസാഹറത്മാര്' എന്ന പേരിലാണ്. റമദാന് പിറവി മുതല്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നത് വരെയാ ഈ സംഘം ഇറങ്ങുക. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍, റമദാ ഇപ്പോഴും സജീവമായി ഇത്തരം ' അത്താഴം മുട്ടുകാരം' കാണാന്‍ കഴിയും.






