അസുഖം ബാധിച്ച് അനങ്ങാന്‍ കഴിയാതിരുന്ന കുട്ടി യാക്കിനെ ഒരു മനുഷ്യന് തന്റെ പുറത്തുചുമന്ന് മലമുകളില്‍ നിന്നും ഒരു കിലോമീറ്ററോളം താഴേക്ക് നടന്നിറങ്ങി. യുവാവിന്റെ ഈ കാരുണ്യപ്രവര്‍ത്തിയെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ഈ വീഡിയോ ഇപ്പോള്‍ നെറ്റിസണ്‍മാരുടെ മനസ്സ് കീഴടക്കുകയാണ്.
ടിബറ്റിലാണ് സംഭവം. അസുഖം ബാധിച്ച് തളര്‍ന്നുപോയതിനാല്‍ മൃഗത്തിന് മലയിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, രോഗബാധിതനായ ആ കുട്ടി യാക്കിനെ മലമുകളില്‍ ഉപേക്ഷിച്ചുപോകാന്‍ ആ മനുഷ്യന് തയ്യാറായില്ല. സഹായത്തിനായി മറ്റുള്ളവരെ വിളിക്കാന്‍ കഴിയുമായിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്കായി കാത്തുനില്‍ക്കാതെ, ഏകദേശം 50 കിലോഗ്രാം തൂക്കമുള്ള ആ മൃഗത്തെ സ്വന്തം പുറത്തുചുമന്ന് ദുര്‍ഘടമായ മലമ്പാതയിലൂടെ ഒരു കിലോമീറ്ററോളം അദ്ദേഹം മുന്നോട്ട് നടന്നു. ഈ അത്ഭുതകരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാക്ക് അതിന്റെ മുന്‍കാലുകള്‍ മനുഷ്യന്റെ തോളില്‍ കോര്ത്തുപിടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം.
മൃഗങ്ങളോടുള്ള ഈ കരുണാനിറഞ്ഞ പ്രവൃത്തി കണ്ട് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ആളുകള്‍ ഒന്നടങ്കം ആശ്ചര്യപ്പെടുകയും അദ്ദേഹത്തെ അഭിനന്ദിക്കാനും സോഷ്യല്‍മീഡിയയില്‍ എത്തുകയും ചെയ്തു. 'ആ യാക്ക് വളരെ സമാധാനത്തോടെയും സ്നേഹത്തോടെയുമാണ് ഇരിക്കുന്നത്,' എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍, 'ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

Comments