ന്യുഡല്‍ഹി: കടലില്‍ നടന്ന നാവിക നടപടിക്കിടെ പരിക്കേറ്റ നേവി ഓഫീസര്‍ മരിച്ചു. ഹള്‍ എയര്ക്രാഫ്്ട് 4 റാങ്ക് ഓഫീസര്‍ ആയ മോഹിത് (23) ആണ് മരിച്ചത്. ഐഎന്‍എസ് ബ്രഹ്മപുത്രയിലെ ഓപറേഷനിടെയാണ് അപകടം.
ഈ മാസം എട്ടിന് അപകടത്തില്‍ പരിക്കേറ്റ അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് നേവി ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ സേന പുറത്തുവിട്ടിട്ടില്ല.
നേവി ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ ആര് രവികുമാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.






