
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹല്‍ദാനി ജില്ലയിലെ ജയിലില്‍ തടവുക്കാര്‍ക്ക് കൂട്ടമായി എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. എച്ച്ഐവി പോസിറ്റീവ് ആണെന്ന് പരിശോധിച്ച തടവുകാരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്ന് സുശീല തിവാരി ആശുപത്രിയിലെ എആര്‍ടി സെന്റര്‍ ഇന്‍ചാര്‍ജ് ഡോ.പരംജിത് സിംഗ് പറഞ്ഞു.വനിത തടവുക്കാരി അടക്കം 44 പേര്‍ക്കാണ് മെഡിക്കല്‍ പരിശോധനയില്‍ എച്ച്ഐവി സ്ഥിരീകരിച്ചത്.
ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എച്ച്ഐവിസ്ഥിരീകരിച്ചവരെ പ്രത്യേകമായി ക്രമീകരിച്ച ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ദേശീയ എയ്ഡ്സ് കണ്ട്രോള്
ഓര്‍ഗൈനേഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് മരുന്നും ചികിത്സയും നല്‍കുന്നതെന്ന് സുശീല തിവാരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 1629 പുരുഷ തടവുകാരും 70 വനിതാ തടവുകാരുമാണ് ജയിലിലുള്ളത്.
സാധാരണ ചെക്കപ്പിനായി ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം മാസത്തില്‍ രണ്ടുതവണ ജയിലില്‍ പോകാറുണ്ടെന്ന് തടവുകാര്‍ ചികിത്സയില്‍ കഴിയുന്ന സുശീല തിവാരി ആശുപത്രിയിലെ ഡോക്ടര്‍ പരംജിത് സിംഗ് പറഞ്ഞു. ചെറിയ പ്രശ്നങ്ങളുള്ള എല്ലാ തടവുകാര്‍ക്കും സ്ഥലത്തുതന്നെ മരുന്ന് നല്‍കും, കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്കുന്നു. എച്ച്ഐവി ബാധിതരായ തടവുകാര്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുന്നതിന് ജയില്‍ ഭരണകൂടം പതിവ് പരിശോധനയും നടത്തുന്നുണ്ട്. എച്ച്ഐവി രോഗികള്‍ക്കായി ആന്റി റിട്രോവൈറല്‍ തെറാപ്പി (എആര്‍ടി) കേന്ദ്രം സ്ഥാപിച്ചു.ജയിലില്‍ എച്ച്ഐവി കേസുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എച്ച്ഐവി പോസിറ്റീവ് തടവുകാരുടെ എണ്ണം കൂടുന്നത് ജയില്‍ ഭരണത്തില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട് . ജയിലിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള എആര്‍ടി (ആന്റി റിട്രോവൈറല്‍ തെറാപ്പി) കേന്ദ്രത്തിലാണ് രോഗബാധിതരെ ചികിത്സിക്കുന്നത






