ഭാഗ്യം എപ്പോഴാണ് തേടിയെത്തുന്നതെന്ന് പറയാന്‍ സാധിക്കില്ലലോ . അത്തരത്തില്‍ ഭാഗ്യം തേടിയെത്തിയത് ജെറാള്ഡിന് ഗിംബ്ലറ്റ് എന്ന വ്യക്തിയെയാണ്. സംഭവം നടന്നത് യു എസിലെ ഫ്ലോറിഡയിലാണ്. അര്‍ബുദബാധിതയായ മകളെ ജീവതത്തില്‍ സമ്പാദിച്ചതെല്ലാം ചിലവഴിച്ചാണ് ഈ അമ്മ ചികിത്സിച്ചത്. ലോട്ടറി കടയില്‍ ചെന്ന് ലോട്ടറിയെടുക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍, എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നു ജോലിക്കാരന് പറഞ്ഞെങ്കിലും വീണ്ടും ഒന്നുകൂടി പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു.
തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഒരു ടിക്കറ്റ് മാത്രം ബാക്കിയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും പിന്നീട് അത് വാങ്ങുകയും ചെയ്തു. ഫ്ലോറിഡ ലോട്ടറി പുറത്തുവിട്ട കുറിപ്പ് പ്രകാരം, ലേക് ലാന്‍ഡിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് യുവതി ലോട്ടറി ടിക്കറ്റ് എടുത്തത്.
'കടയില്‍ ഇനി ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്നായിരുന്നു ജീവനക്കാരന് ആദ്യം കരുതിയത്. എന്നാല്‍, വീണ്ടും ആവശ്യപ്പെട്ടത് പ്രകാരം ഒന്നു കൂടി പരിശോധിക്കാന്‍ പറഞ്ഞു. ഒരെണ്ണം ബാക്കിയായിക്കിടക്കുന്നത് കണ്ടു.' ഭാഗ്യം കടാക്ഷിച്ച യുവതി പറയുന്നു. മറ്റു തുകകള്‍ ഒക്കെ കഴിച്ച് 1,645,000 ഡോളര്‍ (ഏകദേശം 13.5 കോടിയോളം ഇന്ത്യന്‍ രൂപ)ഇവര്‍ക്ക് ലഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. തുക കൈമാറുന്നതിന്റെ ചിത്രം ഫ്ലോറിഡ ലോട്ടറി ട്വിറ്ററില്‍ പങ്കുവെച്ചു. ഭാഗ്യവതിയായ ഗിംബ്ലറ്റ് അര്‍ബുദ രോഗബാധിതയായ മകള്‍, കൊച്ചുമകള്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

ട്വിറ്ററില്‍ കമന്റുകളുടെ പ്രവാഹമാണ്. 'യഥാര്‍ഥ കൈകളില്‍ തന്നെയാണ് തുക എത്തിയിരിക്കുന്നത്', 'ലോകത്ത് പല നന്മകളും നടക്കുന്നുണ്ട്', 'സ്വാര്‍ഥതയില്ലാത്ത നിങ്ങളുടെ ഈ പ്രവൃത്തി അതിലേറെ തിരിച്ചു തന്നു' തുടങ്ങി നിരവധി അഭിനന്ദനങ്ങളാണ് ഇവരെ തേടിയെത്തുന്നത്.

Comments