
കൊച്ചി: വരുന്ന മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ മറ്റിടങ്ങളേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നു സൂചന. പസഫിക്കില്‍ എല്‍നിനോ സാധ്യത ശക്തമായതിനാല്‍ രാജ്യത്ത് മണ്‍സൂണ്‍ പൊതുവേ കുറയുമെന്ന ആശങ്കയാണ് ഈ സീസണിലുള്ളത്. എന്നാല്‍, എല്‍ നിനോയുണ്ടായാലും ഇന്ത്യന്‍ ഓഷ്യന്‍ പോസിറ്റീവ് െഡെപോള്(ഐ.ഒ.ഡി.) എന്ന പ്രതിഭാസം സജീവമാകുന്നതിനാല്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും.
ജൂെലെ, ഓഗസ്റ്റ് മാസങ്ങളിലാണ് ഐ.ഒ.ഡി. ഉരുത്തിരിയുക. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം ചൂടുപിടിക്കുന്നതാണ് ഇന്ത്യന്‍ ഓഷ്യന്‍ െഡെപോള്. എല്‍ നിനോമൂലമുണ്ടാകുന്ന മഴക്കുറവ് ഐ.ഒ.ഡി പരിഹരിക്കുമെന്നാണ് കരുതുന്നത്. 87 സെന്റിമീറ്റര്‍ മഴയാണ് ദേശീയ ശരാശരിയായി ഈ സീസണില്‍ പ്രതീക്ഷിക്കുന്നതെന്നു ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ദീര്‍ഘകാല ശരാശരിയായ 96 ശതമാനത്തോളം വരുമെന്നാണ് ഐ.എം.ഡി. പറയുന്നത്. അതുകൊണ്ട് മഴ കുറയുകയില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.
ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ മഴക്കുറവാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഗോവ, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ സാധാരണ മണ്‍സൂണ്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊഴികെ രാജ്യത്തെല്ലായിടങ്ങളിലും പൊതുവേ മണ്‍സൂണ്‍ മോശമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്െകെമെറ്റ് ചൂണ്ടിക്കാട്ടുന്നത്.






