
സ്കൈ ഡൈവിംഗ് പലര്‍ക്കുമൊരു ഹരമാണ്. സാഹസികതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരിക്കലെങ്കിലും സ്കൈ ഡൈവിംഗ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണ്. ഇത്രയേറെ രസകരമായതും, ആവേശമുള്ളതുമായ വേറൊരു സാഹസിക വിനോദം ഉണ്ടാകില്ല. എന്നാല്‍, ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ഉണ്ട.് ഈ വീഡിയോ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്കൈ ഡൈവിംഗ് എന്ന വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണോ എന്നു പോലും ചിന്തിച്ചേക്കാം. കാരണം ഇത് ആകാശ വിസ്മയം ആസ്വദിക്കാന്‍ വെറും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലിയൊരു ദുരന്തത്തെ നേരിടേണ്ടിവന്ന ഏതാനും ആളുകളാണ് വീഡിയോയില്‍.
2013-ല്‍ സംഭവവിച്ച ഒരു സ്കൈ ഡെവിംഗ് ദുരന്തത്തിന്റെയാണ് വീഡിയോ. അത് ട്വിറ്ററില്‍ വീണ്ടും വൈറലായിരിയ്ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒരു കൂട്ടം സ്കൈഡൈവര്‍മാര്‍ അവരുടെ ആദ്യത്തെ ഡൈവിംഗിന് തയ്യാറെടുക്കുന്നതിനിടയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തമാണ് വീഡിയോയില്‍.
സ്കൈഡൈവര്‍മാര്‍ ഡൈവിംഗിന് തയ്യാറെടുക്കുമ്പോള്‍ മറ്റൊരുകൂട്ടം സ്കൈഡൈവര്‍മാര്‍ സഞ്ചരിച്ച വിമാനം അവരുടെ വിമാനത്തില്‍ വന്നിടിയ്ക്കുകയും, അതിദാരുണമായ ദുരന്തത്തിനു ഹേതു ആവുകയുമാണ്. 2013 -ല്‍ യുഎസിലെ സുപ്പീരിയര്‍ തടാകത്തിന് സമീപമാണ് കൂട്ടിയിടി സംഭവിച്ചത്. 12,000 അടി ഉയരത്തില്‍ വച്ചാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. അത്ഭുതമെന്നു പറയട്ടെ സ്കൈഡൈവര്മാര്ക്കോ, പൈലറ്റുമാര്‍ക്കോ സാരമായ പരിക്കുകള്‍ ഒന്നും തന്നെ പറ്റിയില്ല.
സ്കൈഡൈവിംഗ് ഇന്‍സ്ട്രക്ടറും സുരക്ഷാ ഉപദേഷ്ടാവുമായ മൈക്ക് റോബിന്‍സണ്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ' കൂട്ടിയിടി നടക്കുമ്പോള്‍ ഡൈവര്‍മാര്‍ അവരുടെ അവസാനത്തെ ചാട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നു. അതുകൊണ്ടുതന്നെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ ഡൈവര്‍മാര്‍ക്ക് സുരക്ഷിതമായി ചാടാന്‍ സാധിച്ചു. പാരച്യൂട്ടുകള്‍ ഉപയോഗിച്ച് സ്കൈഡൈവര്‍മാര്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞു. കൂടാതെ ഇടിച്ച ശേഷം തകര്‍ന്ന ലീഡ് വിമാനത്തിന്റെ പൈലറ്റും അടിയന്തര പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. '
imagine skydiving for the first time and this shit happens pic.twitter.com/p2ArUJC4nt
— kira 👾 (@kirawontmiss) April 11, 2023






