
രണ്ടു സഹോദരങ്ങളുടെ വാശിയേറിയ ഇലക്ഷന് പോരാട്ടത്തിന് സാക്ഷിയാവുകയാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. ശിവമോഗ ജില്ലയിലെ സൊറബ എന്ന മണ്ഡലത്തില്‍ ആണ് ഇരുവരും മത്സരിക്കുന്നത്. അന്തരിച്ച മുന്‍മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കളായ മധു ബംഗാരപ്പയും, കുമാര്‍ ബംഗാരപ്പയുമാണ് ഒരേ മണ്ഡലത്തില്‍ മത്സരിക്കാന്‍ വേണ്ടി ഒരുങ്ങുന്നത്. കന്നഡ സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് കുമാറും മധുവും. കുമാര്‍ കന്നഡ സിനിമാ നടനാണ്, മധു നടനും, നിര്‍മാതാവും കൂടിയാണ്.
കുമാര്‍ ബംഗാരപ്പ ബിജെപി സ്ഥാനാര്‍ഥിയായും അദ്ദേഹത്തിന്റെ അനുജന് മധു ബംഗാരപ്പ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ആണ് മത്സരിക്കുന്നത്. എസ് ബംഗാരപ്പ 1967 മുതല്‍ 1994 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു, ആ സീറ്റിലേക്കാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ മത്സരിക്കുന്നത്. അച്ഛന് ജീവിച്ചിരുന്ന കാലം മുതല്‍ ഇവര്‍ രാഷ്ട്രീയ എതിരാളികള്‍ ആണ്. 2004 മുതല്‍ ഇവര്‍ രണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നു. 2018 ല്‍ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ മധു തന്റെ സഹോദരന് കുമാറിനെ 3286 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മധു ബംഗാരപ്പ സൊറബയിലെ സിറ്റിംഗ് എംഎല്‍എയാണ്.






