പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 500 ദിവസം ഒരു ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞ സ്ത്രീ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സ്പാനിഷ് അത്ലറ്റ് ബിയാട്രിസ് ഫ്ലാമിനിയാണ് നീണ്ട ദിവസങ്ങള്‍ക്കൊടുവില്‍ ഗുഹയില്‍ നിന്നും പുറത്തിറങ്ങിയത്.
ഇവര്‍ 500 ദിവസം ഗ്രാനഡയ്ക്ക് പുറത്തുള്ള ഒരു ഗുഹയില്‍ 70 മീറ്റര്‍ താഴ്ചയിലാണ് കഴിഞ്ഞത്. ഒരു പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു പര്‍വതാരോഹകയായ ബിയാട്രിസ് ഫ്ലാമിനി ഇത്തരത്തിലൊരു വെല്ലുവിളി ഏറ്റെക്കുകയും ഇത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തത്. 48 വയസായിരുന്നു ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങുമ്പോള്‍ ബിയാട്രിസ് ഫ്ലാമിനിക്ക് ഉണ്ടായിരുന്നത്.
ഇവര്‍ 500 ദിവസം ഗുഹയ്ക്കുള്ളില്‍ മനുഷ്യ മനസ്സിനെയും സര്‍ക്കാഡിയന്‍ താളത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലാണ് കഴിഞ്ഞത്. ഇതോടെ ബിയാട്രിസിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലമടുപ്പിച്ച് ഗുഹയ്ക്കുള്ളില്‍ താമസിച്ച വ്യക്തി എന്ന അംഗീകാരവും ലഭിച്ചു. ഫ്ലാമിനി 2021 നവംബര്‍ 20 നാണ് തന്റെ ഗുഹയ്ക്കുള്ളിലെ ജീവിതത്തിന് തുടക്കം കുറിച്ചത്.
ബിയാട്രിസ് ഫ്ലാമിനി പുറത്തിറങ്ങിയ ശേഷം പറഞ്ഞതിങ്ങനെ ''65-ാം ദിവസം ഞാന്‍ എണ്ണുന്നത് നിര്‍ത്തി, സമയത്തെക്കുറിച്ചുള്ള ധാരണയും നഷ്ടപ്പെട്ടു. പക്ഷേ സത്യത്തില്‍ തനിക്ക് ഒരിക്കല്‍ പോലും പുറത്തിറങ്ങണമെന്ന് ആഗ്രഹമില്ലായിരുന്നു. ഇത്രയും ദിവസം കൊണ്ട് തനിക്ക് തന്റെ പുസ്തകമെഴുതി തീര്‍ക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാനിക് ബട്ടണ്‍ അമര്‍ത്തി പരീക്ഷണമവസാനിപ്പിച്ച് ഗുഹയ്ക്ക് പുറത്തിറങ്ങാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും തനിക്കങ്ങനൊരു തോന്നല്‍ ഉണ്ടായിട്ടില്ലെന്നാണ് ഫ്ലാമിനി പറയുന്നത്.
ഇവര്‍ ഗുഹയില്‍ കഴിഞ്ഞ സമയത്ത് 60 പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തതായും ആയിരം ലിറ്റര്‍ വെള്ളം കുടിച്ചതായും ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ സഹായികള്‍ പറയുന്നു. ഇവരെ നിരീക്ഷിക്കാന്‍ സദാസമയവും ഗോപ്രോ ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യായാമം ചെയ്തും , കമ്പിളി തൊപ്പികള്‍ തുന്നിയും, ചിത്രം വരച്ചുമാണ് ഇവര്‍ ഗുഹയ്ക്കുള്ളില്‍ സമയം ചിലവഴിച്ചിരുന്നത്. ഈച്ചകള്‍ ഗുഹയ്ക്കുള്ളില്‍ വച്ച് തന്നെ ആക്രമിച്ചെന്നും ഇവര്‍ പറയുന്നു. ഫ്ലാമിനിയെ ഈ കാലയളവില്‍ മനഃശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ഗുഹാ വിദഗ്ധര്‍, ശാരീരിക പരിശീലകര്‍ എന്നിവരടങ്ങുന്ന സംഘമണ് നിരീക്ഷിച്ചത്.

Comments