
ബ്രസീലില്‍ നിന്നുമുള്ള മെറിവോണ്‍ റോച്ച മൊറേസ് എന്ന യുവതി ഒരു പാവയെ വിവാഹം കഴിച്ച വാര്‍ത്ത വൈറലായതിനു പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത അവരെ തേടി എത്തിയിരിയ്ക്കുകയാണ്. ഇവര്‍ രണ്ടാമതും ഗര്‍ഭിണിയാണ് എന്നാണ് ഇപ്പോള്‍ പറയുന്നത്.
താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം ടിക്ടോക്കിലൂടെയാണ് മൊറേസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പും ഇതുപോലെയുള്ള പല വിചിത്രമായ കാര്യങ്ങളും മൊറേസ് പറഞ്ഞിട്ടുണ്ട്. 250 പേരാണ് അന്ന് ഇവരുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പിന്നാലെ, ആദ്യത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവര്‍ പറഞ്ഞിരുന്നത്.
പക്ഷേ അതുകഴിഞ്ഞ് മാര്‍സെലോ തന്നെ ചതിയ്ക്കുകയായിരുന്നെന്നും, തന്റെ വിവാഹജീവിതം തകരാന്‍ പോകുന്നു എന്നും മൊറേസ് പറഞ്ഞു. മാര്‍സെലോ തന്നെ ചതിച്ചു എന്നറിഞ്ഞ ശേഷം താനും മാര്‍സെലോയും തമ്മില്‍ അകല്‍ച്ചയിലാണ്. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞാല്‍ ആ അകല്‍ച്ചയില്‍ വ്യത്യാസം ഉണ്ടാക്കും, കുഞ്ഞ് വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തീരുമെന്നും മൊറേസ് പറഞ്ഞു.
എന്നാലിപ്പോള്‍ മൊറേസ് പറയുന്നത് തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുകയാണ്. അത് തങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നുമാണ്. പെണ്‍കുഞ്ഞാണ് ഞങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് എന്നാണ് കരുതുന്നത്, പക്ഷേ രാജകുമാരിക്ക് പകരം ആണ്‍കുഞ്ഞ് ജനിച്ചാലും ഒരു കുഴപ്പവുമില്ല. ആണ്കുഞ്ഞായാലും പെണ്കുഞ്ഞായാലും ഒരുപോലെ സ്നേഹിയ്ക്കുമെന്നും മൊറേസ് പറഞ്ഞു.






