
കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചു പോയെന്ന് കരുതിയ ഒരാള്‍ ജീവനോടെ തിരികെയെത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മരിച്ചെന്ന് കരുതിയ യുവാവാണ് ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും സ്വന്തം നാടായ മധ്യപ്രദേശിലേക്ക് തിരികെയെത്തിയിരിക്കുന്നത്. കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് 30 -കാരനായ കംലേഷ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍, മരിച്ചെന്ന ് അറിയിച്ചിരുന്നെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ കംലേഷിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു കൊടുത്തിരുന്നില്ല.
മുനിസിപ്പല്‍ അധികൃതര്‍ കംലേഷിന്റെ മൃതദേഹം സംസ്കരിച്ചതായി ഇയാളുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഇതോടെ വീട്ടുകാരും കംലേഷ് മരിച്ചതായി വിശ്വസിച്ചു. എന്നാല്‍, നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചെന്ന് കരുതിയ കംലേഷ് അപ്രതീക്ഷിതമായി തിരികെയെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചു.
വീട്ടുകാരുടെ ഇത്രയും കാലം എവിടെയായിരുന്നു എന്ന ചോദ്യത്തിന് കംലേഷ് പറഞ്ഞത്. താന്‍ അഹമ്മദാബാദിലെ ഒരു ഗാങ്ങിന്റെ പിടിയിലായിരുന്നുന്നെന്നും അവര്‍ തനിക്ക് എല്ലാ ദിവസവും മയക്കുമരുന്ന് തരുമായിരുന്നു എന്നുമാണ്. എന്നാല്‍ കംലേഷ് തിരികെയെത്തിയെന്ന സന്തോഷത്തിലാണ് ഇപ്പോള്‍ വീട്ടുകാര്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.






