സ്കൂളില്‍ പോകാന്‍ മടി കാണിച്ച അഞ്ചുവയസ്സുകാരിക്ക് മാതാപിതാക്കള്‍ സമ്മാനിച്ചത് ഒരു മെഴ്സിഡസ് കാര്‍. മടികൂടാതെ സ്കൂളില്‍ പോയാല്‍ ബിഎംഡബ്ലിയുവോ മെഴ്സിഡസ് കാറോ വാങ്ങിത്തരാമെന്നാണ് കുട്ടിയോട് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊരു വാഗ്ദാനം മാത്രമായിരുന്നില്ല. മറിച്ച് മകള്‍ സ്കൂളില്‍ പോകാന്‍ സമ്മതിച്ചതോടെ ഇവര്‍ മെഴ്സിഡസ് കാര്‍ വാങ്ങി നല്‍കുകയായിരുന്നു.
മലേഷ്യന്‍ സ്വദേശിനിയായ വ്യവസായി ഫര്‍ഹാന സഹ്റയും ഇവരുടെ ഭര്‍ത്താവുമാണ് തങ്ങളുടെ അഞ്ചു വയസ്സുകാരിയായ മകള്‍ ഫാത്തിമയുടെ സ്കൂളില്‍ പോകാനുള്ള മടി മാറ്റാന്‍ ആഡംബരക്കാര്‍ വാങ്ങി നല്‍കിയത്. ഫാത്തിമ ജനുവരി മുതലാണ് സ്കൂളില്‍ പോകാന്‍ മടി കാണിച്ചു തുടങ്ങിയത്. സുഖമില്ലാതായതിനെ തുടര്‍ന്ന് കുറച്ചുനാള്‍ അവധി എടുത്തതിനാല്‍ പിന്നീട് ഇനി സ്കൂളില്‍ പോകുന്നില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു ഫാത്തിമ. ഇതിന് കാരണമായി പറഞ്ഞത് അവള് വളരെ ചെറിയ കുട്ടിയാണെന്നായിരുന്നു. മാതാപിതാക്കള്‍ പലതരത്തില്‍ മകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അവള് വഴങ്ങിയില്ല.
ഒടുവില്‍ അടുത്ത ജന്മദിനത്തില് എന്താണ് സമ്മാനമായി വേണ്ടതെന്ന് അമ്മ അവളോട് ചോദിച്ചു. അതിന് അവള് ബിഎംഡബ്ലിയുവോ മെഴ്സിഡസ് കാറോ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഫാത്തിമയുടെ ആവശ്യം അംഗീകരിച്ച അമ്മ അവളോട് കാര്‍ വാങ്ങി നല്കിയാല് സ്കൂളില്‍ പോകണമെന്ന് പറഞ്ഞു. അത് അവള് സമ്മതിച്ചു. വാക്കു പറഞ്ഞതുപോലെ തന്നെ ഇവര്‍ മകളുടെ ജന്മദിനത്തില് മേഴ്സിഡസ് കാര്‍ സമ്മാനിക്കുകയായിരുന്നു.

Comments