തിരുവനന്തപുരം : ഔദ്യോഗിക ഉദ്ഘാടനം നീളുന്നതിനിടെ സംസ്ഥാനത്ത് ആയിരത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനെത്തിച്ച് കെ ഫോണ്‍. 14 ,000 കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനെന്നായിരുന്നു പ്രഖ്യാപനമെങ്കിലും തദ്ദേശ വകുപ്പ് ഇതുവരെ കൈമാറിയത് പകുതി പേരുടെ ലിസ്റ്റ് മാത്രമാണ്. മലയാളിക്കുള്ള വിഷു സമ്മാനമായി ഔദ്യോഗിക ഉദ്ഘാടനം നടത്താമെന്നായിരുന്നു കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ ഫോണ്‍ ഉണ്ടാക്കിയ ധാരണ.
സര്‍ക്കാര്‍ നല്കിയ ലിസ്റ്റില്‍ പെട്ട 7569 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍ നെറ്റ് എത്തിക്കാനുള്ള നടപടികള്‍ കെ ഫോണ്‍ തുടങ്ങിവച്ചു. തൃശ്ശൂര്‍, കോട്ടയം, മലപ്പുറം ജില്ലകളിലായി 1000 ഓളം പേര്‍ക്ക് ഇതുവരെ കേരളാ വിഷന്‍ വഴി കണക്ഷന് എത്തിച്ചിട്ടുണ്ട്. 10 മുതല്‍ 15 എംബിപിഎസ് വരെ വേഗതയാണ് വാഗ്ദാനം.വരുമാന വര്‍ദ്ധന നിര്‍ദ്ദേശങ്ങളും ടെണ്ടര്‍ നടപടികളും കെ. ഫോണ്‍ ബോര്‍ഡ് യോഗം വിശദമായി പരിശോധിക്കും.
ഒരു ദിവസം പരമാവധി ഉപയോഗിക്കാവുന്നത് ഒന്നര ജിബി ഡാറ്റയാണ്. സാങ്കേതിക സഹായം കേരളാ വിഷനും ഡാറ്റ നല്‍കുന്നത് കെ ഫോണും. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് വാടകക്ക് നല്‍കുന്നത് അടക്കം ടെണ്ടര്‍ നടപടികളെല്ലാം ബോര്‍ഡ് യോഗത്തിന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നാണ് കെ ഫോണിന് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം. 48 ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഘലകളുണ്ട്. കെ ഫോണിനും കെഎസ്ഇബിക്കും ആവശ്യമുള്ളത് പരമാവധി 22 എണ്ണം. ബാക്കി 26 ലൈന്‍ വാടകക്ക് നല്‍കാം. പൊതു ഇടങ്ങളില്‍ പണം ഈടാക്കി വൈഫൈ ഹോട് സ്പോട്ടുകളടക്കം പലവിധ പദ്ധതികളാണ് പരിഗണനയില്‍.

Comments