
കെനിയയില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി തനിയ്ക്ക് പണത്തിന് അത്യാവശ്യം വന്നപ്പോള്‍ ബുര്‍ഖ ധരിച്ച് വനിതാ ചെസ് മത്സരത്തിന് പങ്കെടുത്തു. നെയ്റോബിയില്‍ നടന്ന ഒരു ചെസ് മത്സരത്തിലാണ് ബുര്‍ഖ ധരിച്ച് മത്സരത്തില്‍ പങ്കെടുത്തത്. ഇങ്ങനെ എല്ലാ മത്സരങ്ങളിലും ജയിച്ച് മുന്നേറിയ വിദ്യാര്‍ത്ഥിയ്ക്ക് സമ്മാനമായി കിട്ടിയത് 42,000 ഡോളറാണ്. 34 ലക്ഷം രൂപയോളം വരും. കണ്ണട ധരിച്ച്, ബുര്‍ഖയും ധരിച്ചെത്തിയ സ്റ്റാന്‍ലി ഒമോണ്ടി ഒരു വാക്ക് പോലും മത്സരത്തിനിടയില്‍ ഒരു വാക്ക് പോലും സംസാരിച്ചില്ല. മത്സരത്തിന്റെ നാലാം റൗണ്ടും ഇയാള്‍ ജയിച്ചു മുന്നേറി.
ബുര്‍ഖ ധരിച്ചെത്തിയ ഓമോണ്ടി മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മിലിസെന്റ് അവുര്‍ എന്ന പേരിലാണ് പേര് രജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല ബുര്‍ഖ ധരിക്കുന്ന സ്ത്രീകള്‍ രാജ്യത്ത് സാധാരണമായതിനാല്‍ ആരും തന്നെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചില്ല.
മത്സരത്തിനിടയില്‍ സംഘാടകര്‍ പറഞ്ഞത് ' ഞങ്ങള്‍ അവളുടെ ഷൂ ശ്രദ്ധിച്ചു. അത് പുരുഷന്മാര് ധരിക്കുന്ന ഷൂ ആയിരുന്നു. ഇത് യുദ്ധമല്ല, ചെസ്സാണ്, സൗഹൃദമാണ് അതുകൊണ്ട് തന്നെ കളിക്കിടയില്‍ എതിരാളികളോട് സംസാരിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ മത്സരത്തിനിടെ അയാള്‍ ഒരാളോടു പോലും ഒന്നും സംസാരിച്ചില്ല.
സംശയം തോന്നിയ സംഘാടകര്‍ മിലിസെന്റ് അവുരിനെ സ്വകാര്യ മുറിയിലേക്ക് വിളിച്ച് വരുത്തി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. പിടിയ്ക്കപ്പെടുമെന്ന് മനസിലാക്കിയ സ്റ്റാന്‍ലി ഒമോണ്ടി സംഘാടകരോട് സത്യം പറഞ്ഞു. താന്‍ ഒരു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയാണെന്നും, പണത്തിന് ആവശ്യം വന്നപ്പോള്‍ വേഷം മാറി വന്ന് വനിതാ ചെസ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തതാണെന്നും അയാള്‍ സമ്മതിച്ചു.
മത്സരത്തില്‍ നിന്ന് ഇയാളെ പുറത്താക്കുകയും ഇയാള്‍ നേടി പോയന്റുകള്‍ എതിരാളികള്‍ക്ക് തിരികെ കൊടുത്തു. പണത്തിന്റെ ആവശ്യമുള്ളതുകൊണ്ടാണ് അത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നും തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






