
ന്യുഡല്‍ഹി: പഞ്ചാബ് പോലീസ് തേടുന്ന വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ലണ്ടനിലേക്ക് പുറപ്പെടാനെത്തിയപ്പോഴാണ് നടപടി. ഇവരെ ഇമ്മിഗ്രേഷന്‍ വിഭാഗം ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ അവരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
യു.കെയില്‍ താമസിക്കുന്ന കിരണ്‍ദീപ് കൗറിനെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് അമൃത്പാല്‍ സിംഗ് വിവാഹം കഴിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചുള്ള കുടിയേറ്റത്തിന്റെ ഉദാഹരണമാണ് തന്റെ വിവാഹമെന്നും ഭാര്യ പഞ്ചാബില്‍ ജീവിക്കുമെന്നും അമൃത്പാല്‍ സിംഗ് പറഞ്ഞിരുന്നു.
ഖാലിസ്താനി ഭീകരനായിരുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ അനുയായി ആണെന്ന് അവകാശപ്പെടുന്ന അമൃത്പാല്‍ സിംഗ്, തന്നെ ഭിദ്രന്‍വാല 2.0 എന്നാണ് സ്വയം വിശേഷിപ്പിക്കാറ്. ഖാലിസ്താനി- പാകിസ്താന് ഏജന്റ് ആണ് അമൃത്പാല്‍ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയതോടെ അനുയായികളെയും കൂട്ടി ഒളിവില്‍ പോവുകയായിരുന്നു.
'വാറീസ് പഞ്ചാബ് ഡി' എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് അമൃത്പാലിന്റെ പ്രവര്‍ത്തനം. ഇയാള്‍ക്കായി കഴിഞ്ഞ മാസം പഞ്ചാബ് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. മാര്‍ച്ച് 18ന് ജലന്ദറില്‍ വച്ച് പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.






