
തിരുവനന്തപുരം; സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നിരിക്കുകയാണ്. പുതുയ ലൈസന്‍സില്‍ ഏഴ് സുരക്ഷ ഫീച്ചറുകളാണുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. 200 രൂപ ഇതിനായി മുചക്കിയാല് മതിയാകും.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകളുടെ വിതരണോദ്ഘാടന വേദിയില്‍ മന്ത്രി ആന്റണി രാജു അറിയിച്ചു. പഴയ ലൈസന്‍സ് തിരികെ നല്‍കേണ്ടതില്ല ഇതിനായി 200 രൂപ അടക്കണം തപാലില്‍ ലൈസന്‍സ് ആവശ്യമായവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്ത് നല്‍കേണ്ടതായി വരുന്നു.
സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുന്നതിനായി ഒരു വര്‍ഷത്തെ ഇളവാണുള്ളത്. അതിന് ശേഷം ഡൂപ്ലിക്കേറ്റ് ലൈസന്‍സിനായി 1200 രൂപയും തപാല്‍കൂലിയും നല്‍കേണ്ടി വരും. ആര്‍സി ബുക്കും ഇത്തരത്തില്‍ സ്മാര്‍ട്ടാക്കി മാറ്റാം. രാജ്യാന്തര നിലവാരത്തില്‍ പുതിയ ലൈസന്സുകളാക്കുമെന്ന് മന്ത്രി അറിയിച്ചു.ആധികാരിക രേഖയായി ഇവ ഉപയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയതായി വരുന്നത് ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുളള ലൈസന്‍സുകളാണ്. ക്യൂ ആര് കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്പര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെയുളള സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സിലുള്ളത്. ഡ്രൈവിങ് ലൈസന്‍സിന്റെ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ്. സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി പി രാജീവിന് കാര്‍ഡ് കൈമാറിയാണ് നിര്‍വഹിച്ചത്.






