
തിരുവനന്തപുരം: കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി യുഡിഎഫ് സർക്കാർ നിയമിച്ചതിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. എഐസിസി നേതൃത്വം ഇടപെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും മുൻ ധനകാര്യ മന്ത്രി ആരോപിച്ചു.
രാഹുൽ ഗാന്ധിയെക്കൊണ്ട് മലയാളത്തിൽ പാട്ടുവരെ പാടിപ്പിച്ചുവെന്നും സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണെന്ന് അറിഞ്ഞിട്ടാണ് കെ ബി പ്രദീപിനെ നിയമിച്ചതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമങ്ങൾ ഇത് പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ കേസിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. റിപ്പോർട്ടറിനോടായിരുന്നു കെ എൻ ബാലഗോപാലിന്റെ പ്രതികരണം.





