ന്യുഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറഷേന് മേധാവിക്കും മറ്റ് പരിശീലകര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍. വനിത താരങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ജന്ദര്‍ മന്ദറില്‍ താരങ്ങള്‍ വീണ്ടും പ്രതിഷേധം തുടങ്ങി. ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ സെന്‍ട്രല്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ ഏഴ് വനിതകളാണ് പരാതി നല്‍കിയത്. എന്നാല്‍ ഇവരുടെ പരാതിയില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
ലൈംഗികാതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് ഈ വര്‍ഷം ജനുവരി 18നും താരങ്ങള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് താരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഗുസ്തിതാരം സാക്ഷി മാലിഖ് പറയുന്നു. വനിത ഗുസ്തിതാരങ്ങളുടെ മൊഴി പാനല്‍ എടുത്തിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. അത് പുറത്തുവിടണം. ഇത് വരെ വൈകാരികമായ വിഷയമാണ്. പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. പരാതിക്കാരുടെ പേര് പുറത്തുപോകരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷണ് അറസ്റ്റിലാകുന്നവരെ സമരം തുടരുമെന്ന് മറ്റൊരു താരം ബജ്രംഗ് പുനിയ പറഞ്ഞു. പല തവണ ശ്രമിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞൂ് നീതി കിട്ടുന്നവരെ ഭക്ഷണവും ഉറക്കവും ഇവിടെ തന്നെ ആയിരിക്കും. പാതയോരത്ത് താരങ്ങള്‍ ഉറങ്ങുന്ന ചിത്രം ട്വിറ്ററില്‍ ഫോഗട്ട് പങ്കുവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നു മാസമായി കായിക മന്ത്രിയേയും മറ്റു ബന്ധപ്പെട്ട കക്ഷികളെയും ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സമിതി അംഗങ്ങള്‍ തങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുന്നില്ല. കായിക മന്ത്രാലയവും വിശദീകരണം നല്‍കുന്നില്ല. തങ്ങളുടെ ഫോണ്‍ പോലും എടുക്കുന്നില്ല. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയവരാണ് തങ്ങള്‍. രാജ്യത്തിനു വേണ്ടി തങ്ങളുടെ കരിയര്‍ പോലും മാറ്റിവച്ചു. -വിനേഷ് ഫോഗട്ട് പറഞ്ഞു.
താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജനുവരി 23ന് കായിക മന്ത്രാലയം ബോക്സര്‍ മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് രണ്ടാഴ്ച കൂടി സമിതിക്ക് കാലാവധി നീട്ടി നല്കി. അന്വേഷണ സംഘത്തില്‍ ഗുസ്തിതാരം ബബിത ഫോഗട്ടിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഏപ്രില്‍ ആദ്യവാരം സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കായിക മന്ത്രാലയം ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. ഫെഡറേഷന് മേധാവിക്കെതിരെ താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം തെളിയിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഇതുവരെ മറ്റ് നിയമനടപടിയിലേക്ക് കടക്കാതിരുന്നതെന്നാണ് താരങ്ങള്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്നതിനാല്‍ പോലീസ് കേസിലേക്ക് കടക്കും. ഒളിമ്പ്യന്‍ ബബിത ഫോഗട്ടിനെ ഇടപെടുത്തിയുള്ള കായിക മന്ത്രാലയത്തിന്റെ നീക്കത്തില്‍ അമര്‍ഷമുണ്ട്. അവര്‍ ബിജെപി പ്രവര്‍ത്തകയും ഹരിയാന സര്‍ക്കാരിന്റെ ഭാഗവുമാണ്. താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ കായികമന്ത്രി അനുരാഗ് താക്കൂര്‍, ആരോപണം ഗൗരവുമുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ച് താരങ്ങള്‍ ഡല്‍ഹി വനിത കമ്മീഷനും പരാതി നല്‍കിയിരുന്നു. കമ്മീഷന്റെ നോട്ടീസിനോടും പോലീസ് പ്രതികരിച്ചിട്ടില്ല.
ബിജെപി എംപി കൂടിയാണ് 66കാരനായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണ്. അത് സത്യമാണെന്ന് അവര്‍ തെളിയിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിജ് ഭൂഷനെതിരെയുള്ള ആരേപാണത്തിന് പിന്നില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്നാണ് ഫെഡറേഷന്റെ നിലപാട്.
ഇതിനകം തന്നെ മൂന്നു തവണയായി 12 വര്‍ഷം ബ്രിജ് ഭൂഷണ് ഫെഡറേഷന് മേധാവിയായി. മേയ് ഏഴിന് നടക്കുന്ന ഫെഡറേഷന് തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന് മത്സരിക്കാനാവില്ല. എന്നാല്‍ മറ്റൊരു പദവിയഇല് ഫെഡറേഷനില്‍ തന്നെ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്കി.






