
ന്യുഡല്‍ഹി: ഇന്ത്യ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ നടത്തി പരാമര്‍ശത്തില്‍ മൂന് ഐപിഎല്‍ ചെയര്മാന് ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് നടപടി അവസാനിപ്പിച്ചത്.
മേലില്‍ കോടതിയുടെ പ്രതിച്ഛായ മോശമാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി ലളിത് മോദിക്ക് താക്കീത് നല്കി. ആവര്‍ത്തിച്ചാല്‍ വളരെ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റീസ് എം.ആര് ഷാ, ജസ്റ്റീസ് സി.ആര് രവികുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മാര്‍ച്ച് 30ന് ലളിത് മോദി ട്വിറ്ററിലൂടെ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന് സി.യു സിംഗ് ആണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്.






