
ജനങ്ങളുടെ പോക്കറ്റ് കാലിയാക്കാന്‍ എത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറാ ഇടപാടുകളിലെല്ലാം നിറയുന്നത് ദുരൂഹത. കോടികള്‍ മുടക്കിയ എ.ഐ. കാമറ ഇടപാടിലെ ഉപകരാര്‍ പൂര്‍ണമായും മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഒപ്പുവെച്ചതെന്ന വിവരം കൂടി പുറത്തായതോടെ കോടികളുടെ അഴിമതിയാണ് പദ്ധതിക്കു പിന്നിലെന്ന ആരോപണം ശക്തിപ്പെട്ടു. ഇതോടെ കെല്‍ട്രോണും സംശയ നിഴലിലായി.
പദ്ധതിയ്ക്ക് പിന്നിലെ സ്വകാര്യ പങ്കാളിത്തമാണ് വിവാദമായിരിക്കുന്നത്. കരാര്‍ വിശദാംശങ്ങളും സര്‍ക്കാര്‍ തീരുമാനങ്ങളിലെ പൊരുത്തക്കേടുകളും പുറത്ത് വന്നതോടെ ഭരണകക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധുവാണ് ചരടുവലികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന ആരോപണത്തിനും കരുത്താര്‍ജിക്കുന്നു. കെല്‍ട്രോണ്‍ കണ്സള്ട്ടന്സിയാകണമെന്നും ഉപകരണങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് വാങ്ങിയാല്‍ മതിയെന്നുമുള്ള ധനവകുപ്പ് നിര്‍ദ്ദേശം ഗതാഗത വകുപ്പ് അട്ടിമറിച്ചതായുംസൂചനയുണ്ട്. 232 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നപ്പോഴും എസ്.ആര്.ഐ.ടിക്ക് കരാര്‍ നല്‍കിയതടക്കം വിവരങ്ങള്‍ കെല്‍ട്രോണ്‍ മറച്ചുവച്ചതായാണ് വിവരങ്ങള്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ കാര്യമായ പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ ലഭിച്ചതു മുതലുള്ള നടപടികളും ദുരൂഹമാണ്.2020 ഫെബ്രുവരിയില്‍ രൂപീകരിച്ച കമ്പനിക്ക് ഇത്രയും വലിയ കരാര്‍ എങ്ങനെ ലഭിച്ചുവെന്നതും സംശയത്തിന് ഇടനല്കുന്നു. സ്വകാര്യ കമ്പനിക്ക് നല്കിയ കരാര്‍ മാത്രമല്ല പദ്ധതി നടത്തിപ്പിന് വേണ്ടി സ്വകാര്യ കമ്പനി നല്കിയ ഉപകരാറുകള്‍ വരെ സംശയത്തിന്റെ നിഴലിലാണ്.
എസ്.ആര്.ഐ.ടി. പദ്ധതിയുടെ ഉപകരാര്‍ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിയ്ക്കാണ്.കരാറിന്റെ ആദ്യ ഘട്ടത്തില്‍ കോഴിക്കോട്ടെ അല്‍ഹിന്ദ് ഗ്രൂപ്പും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെ ഇവരെ പുറത്താക്കി പുതിയ കരാറുണ്ടാക്കുകയായിരുന്നു. ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാര്‍. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രമായിരുന്നു. പിന്നീട് എങ്ങനെയാണ് തുക ഉയര്‍ന്നത് എന്നതിലാണ് ദുരൂഹത.
ഉപകരാര്‍ നല്കിയ കമ്പനികള്‍ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് എസ്.ആര്.ഐ.ടി. പറയുന്നത്. 151 കോടി ഫണ്ട് ചെയ്യാമെന്ന് കമ്പനികള്‍ അറിയിച്ചത്. എന്നാല്‍ െലെറ്റ് മാസ്റ്ററിന് ഫണ്ട് ചെയ്യാനായില്ലെന്നും പദ്ധതി നടത്തിപ്പിന് ബാങ്ക് വായ്പ തേടാന്‍ തീരുമാനമെടുക്കാന്‍ പോകുമ്പോഴാണ് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ബന്ധപ്പെട്ടതെന്നും എസ്.ആര്.ഐ.ടി സി.എം.ഡി മധു നമ്പ്യാര്‍ പറയുന്നു.
അതേസമയം സ്വകാര്യ കമ്പനിയുമായി കെല്‍ട്രോണ്‍ ഉണ്ടാക്കിയ കരാറും സ്വകാര്യ കമ്പനി ഏര്‍പ്പെട്ട ഉപകരാറും മന്ത്രിസഭയില്‍ നിന്ന് ഗതാഗത വകുപ്പ് മറച്ചുവച്ചതായാണ് സൂചന. കെല്‍ട്രോണ്‍ ഉപകരാര്‍ നല്കിയ എസ്.ആര്.ഐ.ടിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികള്‍ കോടികളുടെ അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കെ. ഫോണിന്റെ എം.എസ്.പിയും എസ്.ആര്.ഐടിയാണ്. സര്‍ക്കാര്‍ മുന്‍െകെയെടുത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളെല്ലാം എങ്ങനെ കൃത്യമായി ഇതേ കമ്പനിയുടെ െകെയിലെത്തുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഉയരുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലാത്തതും സംശയത്തിന് ഇടയാക്കുന്നു.






