
യുഎസ്സിൽ നിന്നുള്ള ഒരു ട്രക്ക് ഡ്രൈവറാണ് ഇപ്പോൾ വാർത്തയാകുന്നത്. എന്തെന്നാൽ ഇയാൾക്ക് ഒന്നും രണ്ടും തവണയല്ല മൂന്ന് തവണയാണ് ലോട്ടറി അടിച്ചത്. അതും ഇയാൾ മൂന്ന് തവണയും എടുത്തത് ഒരേ നമ്പറുള്ള ലോട്ടറി തന്നെ. ഈ മൂന്ന് തവണയും ഇയാൾക്ക് ലോട്ടറി അടിക്കുകയും ചെയ്തു.
ഈ വിജയവാർത്ത പുറത്ത് വിട്ടത് മേരിലാൻഡ് ലോട്ടറിയാണ്. ജീവിച്ചിരിക്കുന്നവരിൽ അങ്ങേയറ്റം ഭാഗ്യമുള്ളയാൾ എന്നാണ് മേരിലാൻഡ് ലോട്ടറി ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ ഈ ഭാഗ്യവാന്റെ പേര് പുറത്തുവിട്ടിട്ടില്ല. 52 വയസുള്ള ഒരു ട്രക്ക് ഡ്രൈവർ എന്ന് മാത്രമാണ് പുറത്ത് വരുന്ന വിവരം.
ഇയാൾക്ക് ഏപ്രിൽ 13 ന് ലോട്ടറിയടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്ക്ക്മൂന്നാം തവണ ലോട്ടറി അടിച്ചിരിക്കുന്നത് ഏകദേശം 45 ലക്ഷം രൂപയാണ്. ദ ബെ നെറ്റ് ആണ് ട്വിറ്ററിൽ ഇയാളുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരേ നമ്പറിൽ മൂന്നാം തവണ ലോട്ടറി അടിച്ചതായും ഇതിനൊപ്പം കുറിച്ചിട്ടുണ്ട്. മൂന്ന് തവണയായി ഏകദേശം എട്ട് കോടി രൂപയാണ് ഇയാൾക്ക് ലോട്ടറി അടിച്ചതിൽ നിന്നും സമ്മാനമായി ലഭിച്ചത് . 48548 എന്ന നമ്പറാണ് മൂന്ന് തവണയും ഇയാളെ തുണച്ചത്. തന്നോട് ഭാര്യയാണ് ഈ നമ്പർ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതെന്നും അതേ തുടർന്നാണ് ഈ നമ്പർ തന്നെ മൂന്ന് തവണ എടുത്തതെന്നും ഇയാൾ മേരിലാൻഡ് ലോട്ടറിയോട് പറഞ്ഞു.






