
മുംബൈ : ഐപിഎല്ലില്‍ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം കളിച്ചതോടെ ആദ്യ പകുതി പൂര്‍ത്തിയായി. ഇന്നലെ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുളള പോരട്ടമായിരുന്നു ആദ്യ പകുതിയിലെ അവസാന മത്സരം.
ആദ്യ പകുതി പൂര്‍ത്തിയാവുമ്പോള്‍ 10 പോയിന്റെ് വീതം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് തലപപ്പത്ത്. 10 പോയിന്റെുളള ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റെ് പട്ടികയിലെ രണ്ടാം സ്ഥാനത്ത്. എട്ട് പോയിന്റെ നേടിയ 4 ടീമുകള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുന്നു.മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് റോയല്‍സ്, നാലാമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, അഞ്ചാമതുള്ള ആര്‍സിബി, ആറാമതുള്ള പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്ക് ഏഴ് കളികളില്‍ എട്ട് പോയന്റ് വീതമാണുള്ളത്.
കൈത്തും ദൂരത്ത് അപ്രതീക്ഷത തോല്‍വി വഴങ്ങിയില്ലായിരുന്നെങ്കില്‍ രാജസ്ഥാന് ആദ്യ പകുതിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തമായിരുന്നു. ലഖ്നൗവിനെതിരെയും ആര്‍സിബിക്കെതിരെയും സഞ്ജുവിന്റെ രാജസ്ഥാന് തോറ്റിരുന്നു. തോല്‍വികളെല്ലാം നേരിയ വ്യത്യാസത്തിലായിരുന്നു എന്നതിനാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള റോയല്‍സ് പോയന്റ് പട്ടികയിലെ മൂന്നാം സ്ഥാനവും പ്ലേ ഓഫ് പ്രതീക്ഷകളും ഇപ്പോഴും നിലനിര്‍ത്തുന്നു.
രാജസ്ഥാന് ഇനിയുള്ള ഏഴ് കളികളില്‍ നാലും ഹോം മത്സരങ്ങളാണ്. ചെന്നൈ, മുംബൈ, ഗുജറാത്ത്, ഹൈദരാബാദ്, കൊല്‍ക്കത്ത, ആര്‍സിബി, പഞ്ചാബ് എന്നീ ടിമുകള്ക്കെതിരെ ആണ് റോയല്‍സിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് ടീമുകള്‍ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണെന്നത് റോയല്‍സിന് അനുകൂലഘടകമാണ്. ചെന്നൈയും ഗുജറാത്തും ആര്‍സിബിയും മാത്രമാണ് റോയല്‍സിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനിടയുള്ള ടീമുകള്‍.





