
മുകേഷ് ധീരുഭായ് അംബാനി ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ്. ഏറ്റവും വലിയ ഓഹരി ഉടമയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടനേടിയ ഇന്ത്യന്‍ വ്യവസായിയാണ്.
ഏറ്റവും ചെലവേറിയ ലോകത്തിലെ തന്നെ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് ഭാര്യ നിതയ്ക്കൊപ്പം മുകേഷ് അംബാനി കുടുംബത്തോടെ താമസിക്കുന്നത്. പലപ്പോഴും പ്രശസ്ത സാമൂഹിക പ്രവര്‍ത്തക കൂടിയായ നിത അംബാനിയുടെ ആഡംബര ജീവിതം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിത നിത അംബാനിയുടെ ചായക്കപ്പാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ആഡംബരപൂര്‍ണ്ണവും സമ്പന്നവുമായ ജീവിതശൈലി നയിക്കുന്ന നിത അംബാനിയുടെ ഓരോ കപ്പിനും വില മൂന്ന് ലക്ഷത്തിലധികം വരും. ഇത് ജപ്പാനിലെ തന്നെ ഏറ്റവും പഴയ ക്രോക്കറി കമ്പനിയായ നോറിടെക് നിര്‍മ്മിച്ച ചായക്കപ്പാണ്. പുരാതന ജാപ്പനീസ് ക്രോക്കറി ബ്രാന്‍ഡിന്റെ ക്രോക്കറി സെറ്റിന് വില ഒന്നര കോടിയ്ക്ക് മുകളിലാണ്. ഓരോ ചായക്കപ്പും പ്ലാറ്റിനവും സ്വര്‍ണ്ണവും പൂശിയതാണ്. ചായക്കപ്പില്‍ മാത്രമല്ല നിത വേറിട്ട് നില്‍ക്കുന്നത്. 40 ലക്ഷം രൂപയിലധികം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ സാരിയുടെ ഉടമ കൂടിയാണ് ഇവര്‍.






