
അച്ചടി മാധ്യമങ്ങള് ഇന്നത്തെ നൂറ്റാണ്ടില് കനത്ത വെല്ലുവിളി നേരിടുകയാണ്. ഇന്റര്നെറ്റിന്റെ വരവോടെ വാര്ത്തകള് പ്രസിദ്ധപ്പെടുത്താന് തുടങ്ങിയതോടെയാണ് അച്ചടി മാധ്യമങ്ങള്ക്ക് തിരിച്ചടി നേരിട്ട് തുടങ്ങിയത്. എന്തിനേറെ പറയുന്നു ചരിത്രങ്ങള് കഥ പറയുന്ന പല പത്ര സ്ഥാപനങ്ങളും സാമ്പത്തിക ബാധ്യതയെ തുടര്ന്ന് പൂട്ടേണ്ടി വന്നു. ഇതിനിടെ ചില പത്രങ്ങള് ഓണ്ലൈനിലേക്ക് മാറി. എന്നാല് ചില പത്രങ്ങള് മാറ്റങ്ങള് അംഗീകരിയ്ക്കാതെ ഇപ്പോഴും പഴയ പ്രതാപം പറഞ്ഞ് പത്രം അച്ചടിച്ചിറക്കി. ഓണ്ലൈനിലേക്ക് മാറാത്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നാണ് വീനര് സെയ്തുങ്. ഇപ്പോഴിതാ അവരും ഓണ്ലൈനിലേക്ക് മാറാന് തീരുമാനിച്ചു.
ഓസ്ട്രിയന് സര്ക്കാര് ഉടമസ്ഥതയിലുള്ള ദിനപത്രമാണ് വീനര് സെയ്തുങ്. ഓസ്ട്രിയന് സര്ക്കാരും പത്രവും തമ്മില് വര്ഷങ്ങളായി നിലനിന്നിരുന്ന തര്ക്കത്തിന്റെ പര്യവസാനമാണ് ഈ തീരുമാനം. സ്വകാര്യ ദ്വൈവാരിക പത്രമായി Wiennerisches Diarium എന്ന പേരില് 1703-ലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1780-ല് Wiener Zeitung എന്ന് പേര് മാറ്റി. ഓസ്ട്രിയയിലെ ചക്രവര്ത്തി ഫ്രാന്സ് ജോസഫ് ഒന്നാമന് 1857-ല് പത്രത്തെ ഏറ്റെടുക്കുകയും ദേശസാല്ക്കരിച്ച് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റായി മാറ്റുകയും ചെയ്തു.
ജൂലൈ ഒന്ന് മുതല് പത്രം ഓണ്ലൈനില് പ്രസിദ്ധീകരിയ്ക്കുമെന്ന് നാഷണല് കൗണ്സില് പ്രസിഡന്റ് നോര്ബര്ട്ട് ഹോഫര് അറിയിച്ചു. ഭൂരിപക്ഷം പേരും അംഗീകാരം നല്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ലഭ്യമായ ഫണ്ടുകള് ഉപയോഗിച്ച് പത്രം പ്രതിവര്ഷം പത്ത് അച്ചടി പ്രസിദ്ധീകരണങ്ങളെങ്കിലും നിലനിര്ത്തും.







Comments