
കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ മൂന് സുഹൃത്ത് അപവാദ പ്രചാരണം നടത്തിയതില്‍ മനംനൊന്ത് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പ്രതി അരുണ്‍ വിദ്യാസാഗറിനെ പിടികൂടാന്‍ പോലീസ് അമാന്തിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലത്തെത്തി. ആതിര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ പകര്‍പ്പ് അരുണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. പരാതിയുടെ കോപ്പി എങ്ങനെ പ്രതിക്ക് ലഭിച്ചു. ആരാണ് പ്രതിക്ക് പരാതി കൊടുത്തത്. നിലവില്‍ സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
അതേസമയം, നേതാക്കളെ അകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ പോലീസ് തടഞ്ഞിരിക്കുകയാണ്. ഒളിവില്‍ പോയ അരുണ്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.






