
കൂടത്തായ് കൊലപാതക കേസില്‍ സിപിഐഎം പ്രാദേശിക നേതാവ് കൂറുമാറി. കേസിലെ പ്രോസിക്യൂഷന്റെ 155 ാം സാക്ഷിയായ കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി പ്രവീണ്‍ കുമാര്‍ മൊഴി നല്‍കുകയായിരുന്നു. കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്.
ജോളിയുമായി ചേര്‍ന്ന് വ്യാജ വില്‍പ്പത്രം തയ്യാറാക്കിയെന്ന കേസില്‍ നാലാം പ്രതിയാണ് മനോജ് കുമാര്‍. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പ്രവീണ്‍ കുമാര്‍ നല്‍കിയിരുന്ന മൊഴി. പൊലീസിന്റെ മഹ്സറില്‍ തെളിവെടുപ്പ് വേളയില്‍ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നും മൊഴി മാറ്റുകയായിരുന്നു. ഇന്ന് പ്രത്യേക കോടതി ഒന്നാം പ്രതി ജോളിയുടെ സഹോദരനെയടക്കം 46 പേരെയാണ് വിസ്തരിച്ചത്.
2019 ഒക്ടോബര്‍ നാലിന് ഒരു കുടുംബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പളളിയിലെ ഒരു കല്ലറ തുറന്ന് പരിശോധിച്ചതാണ് കൂടത്തായി കേസില്‍ വഴിത്തിരിവായത്. ഒരേ കുടുംബത്തിലെ ആറുപേരെ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരാണ് മരിച്ചത്.അന്വേഷണ സംഘം ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്ന് കണ്ടൈത്തിയിരുന്നു.






