
കൊച്ചി: 'കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിനു മുന്നില്‍ പ്രതിഷേധം. എന്‍സിപി യുവജന വിഭാഗമായ എന്വൈസിയാണ് തീയേറ്ററിലേക്ക് തള്ളിക്കളറാന് ശ്രമിച്ചത്. പ്രതിഷേധക്കാരെ പോലീസ് മാറ്റി. വിവിധ സംഘടനകള്‍ തീയേറ്ററിലേക്ക് പ്രതിഷേധം നടത്തുമെന്ന അറിയിച്ചിരുന്നു.
പത്ത് മണിക്കാണ് ആദ്യ പ്രദര്‍ശനം. സിനിമ കാണാന്‍ രാവിലെ മുതല്‍ ആനുകൂലിക്കുന്നവര് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂവും ഇവിടെ നടന്നിരുന്നു.






