
ഫിറ്റ്നെസ് നിലനിര്‍ത്തുക എന്നതിനപ്പുറം മസിലുകള്‍ പെരുപ്പിച്ചുള്ള ബോഡി ബില്ഡിംഗിനൊന്നും മിക്ക സ്ത്രീകള്‍ക്കും താല്‍പ്പര്യമോ കമ്പമോ ഉണ്ടാകാറ് പതിവില്ല. എന്നാല്‍ റഷ്യക്കാരി വ്ളാദിസ്ളാവാ ഗലാഗനെ ഈ കൂട്ടത്തില്‍ പെടുത്താനാകില്ല. സിക്സ്പാക്കും കുതിച്ചു നില്ക്കുന്ന ബൈസെപ്സുമൊക്കെയായി 11 വര്‍ഷം മുമ്പ് തുടങ്ങിയ ശരീരസൗന്ദര്യ പരിശീലനത്തിലൂടെ 27 കാരിയായ യുവതി ഇപ്പോള്‍ മാസം തോറും സമ്പാദിക്കുന്നത് 10,000 ഡോളറാണ്.
സ്വയം 'ഹോട്ട് ബോഡിബില്‍ഡര്‍' എന്ന് വിശേഷിപ്പിക്കുന്ന വ്ളാദിസ്ളാവയുടെ ചൂടന്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഇന്റര്‍നെറ്റില്‍ ആരാധാകര്‍ ഏറെയാണ്. ''സുന്ദരവും കായബലമുള്ളതുമായ തന്റെ ശരീത്തിന്റെ ചിത്രങ്ങളെ അല്‍പ്പം ലൈംഗികതയുമായി സംയോജിപ്പിച്ച് വില്‍പ്പന നടത്തുന്നു.'' തന്റെ ടൂ പീസ് ചിത്രങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞു. അതേസമയം ഹോളിവുഡിലെ ഗ്ളാമര്ഗേളായ കെന്‍ഡല്‍ ജെന്നറിനോട് സാമ്യപ്പെടുത്തി ആരാധകര്‍ ഇവരെ ''സ്റ്റെറോയ്ഡുകളുടെ കെന്‍ഡല്‍ ജെന്നര്‍' എന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ ഈ വിളി ഗലാഗന് അംഗീകരിക്കില്ല. കെന്‍ഡല്‍ ജെന്നര്‍ തന്നേക്കാള്‍ അതീവ സുന്ദരിയാണെന്ന് അവര്‍ പറയും.
അതേസമയം ഗലാഗന്റെ വിജയത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗവുമുണ്ട്. ഫോട്ടോഷോപ്പ് ചെയ്ത് എടുത്ത ചിത്രങ്ങള്‍ എന്നാണ് വിമര്‍ശനം. ഒരു സ്ത്രീയ്ക്ക് ഇത്തരത്തില്‍ കാര്യങ്ങള്‍ സാധ്യമല്ലെന്ന് അവര്‍ വാദിക്കുന്നു. ഇതിന് ഗലാഗന്റെ മറുപടി ഇതാണ്. '' സോഷ്യല്‍ മീഡിയയില്‍ വന്നപ്പോഴാണ് ഉയരമുള്ള, കരുത്തുറ്റ, നല്ല മുഖമുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്ന നിരവധി പുരുഷന്മാര് ഉണ്ടെന്ന് മനസ്സിലായത്. എന്റെ പേശികള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആളുകള്‍ എന്നോട് പറയുന്നു, കാരണം എന്നെപ്പോലെ തോന്നിക്കുന്ന ഒരാള്‍ക്ക് അത്ര കരുത്തയായിരിക്കാമെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.'' എന്നാല്‍ തന്റേത് യഥാര്‍ത്ഥവും സ്വാഭാവികവുമായി ശരീരസൗന്ദര്യമാണെന്നും ഇവര്‍ പറയുന്നു.
ആഴ്ചയില്‍ ആറ് തവണ എന്ന കണക്കില്‍ ഗലാഗന് ജിമ്മില്‍ ചിലവഴിക്കാറുണ്ട്. ഓരോ സമയത്തും 90 മിനിറ്റാണ് വര്‍ക്കൗട്ട്. ദിവസം നാലു തവണ ആഹാരം കഴിക്കുന്ന അവര്‍ 100 ഗ്രാം പ്രോട്ടീന്‍ ഉറപ്പാക്കും. ബീഫ്, മുട്ട, ടര്‍ക്കി, ചിക്കന്‍, മീന്‍ എന്നിവയെല്ലാമാണ് ഇഷ്ടഭക്ഷണം. ഫാന്‍സിനെ എക്സ്-റേറ്റ് ചെയ്യിക്കാന്‍ വേണ്ടതെന്നും താന്‍ ചെയ്യില്ലെന്നും സുതാര്യമായ അടിവസ്ത്രങ്ങള്‍, തുകല്‍, ലാറ്റക്സ് എന്നിവയാണ് ധരിക്കുന്നതെന്നും എന്നാല്‍ ചില വിചിത്രമായ ചോദ്യങ്ങള്‍ ദേഷ്യം വരുത്താറുണ്ടെന്നും സമ്മതിക്കുന്നു.






