
ഖര്‍ത്തൂം: സുഡാനിലെ തലസ്ഥാന നഗരമായ ഖര്‍ത്തൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ എംബസി ഓഫീസ് വിമത സേന കൊള്ളയടിച്ചു. ഓഫീസിലെ ഉപകരണങ്ങളും സ്വര്‍ണവും പണവും കാറും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് കൊള്ളയടിച്ചത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആണ് ഇതിനു പിന്നിലെന്ന് സുഡാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖര്‍ത്തൂമില്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോര്‍ട്ട് സുഡാനിലേക്ക് മാറ്റിയിരുന്നു. തലസ്ഥാന നഗരത്തില്‍ നിന്നും 850 കിലോമീറ്റര്‍ അകലെയാണ് പോര്‍ട്ട് സുഡാന്. ഇന്ത്യയുടെ ഓപറേഷന് കാവേരി രക്ഷാദൗത്യം ഇവിടെ നിന്നാണ് നടക്കുന്നത്.
ഏപ്രില്‍ 15ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതിനകം 550 പേര് കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്ക്. 4929 പേര്‍ക്ക് പരിക്കേറ്റു. ഒരു ലക്ഷത്തോളം പേര് പലായനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






