
ഒരു സ്ത്രീ തന്റെ വീടിന്റെ ചുമരില്‍ പാമ്പിന് കൂട്ടങ്ങളെ കണ്ടെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ആംബര്‍ ഹാള്‍ എന്ന കൊളറാഡോ സ്വദേശിയാണ് തന്റെ വീടിന്റെ ചുമരില്‍ പത്തോളം വലിയ പാമ്പുകളെ കണ്ടെത്തിയത്.
കുടുംബത്തോടൊപ്പം മാറുന്നതിന് വേണ്ടിയാണ് 42 -കാരിയായ ആംബര്‍ നാല് കിടപ്പുമുറിയും രണ്ട് കുളിമുറിയുമുള്ള ഒരു വീട് വാങ്ങിയത്. ആംബറിന്റെ വളരേക്കാലമായുള്ള ആഗ്രഹമായിരുന്നു തന്റെ രണ്ട് കുട്ടികള്‍ക്കും വീട്ടിലെ രണ്ട് നായകള്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് ഓടിക്കളിക്കാനാകുന്ന ഒരു വിശാലമായ വീട് വേണമെന്നത് . അങ്ങനെയാണ് ഇവര്‍ പുതിയ വീട് കണ്ടെത്തിയതും വാങ്ങിയതും.
ആംബര്‍ സാധനങ്ങളെല്ലാം അഴിച്ച് ഓരോന്നായി അടുക്കി വയ്ക്കുന്നതിനിടെയാണ് നായ ഒരു സ്ഥലത്ത് തന്നെ ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പാറ്റയോ മറ്റോ ആണെന്ന് കരുതി നോക്കിയപ്പോഴാണ് ആ സ്ഥലത്ത് രണ്ട് ദ്വാരങ്ങള്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ അതിന്റെ അകത്ത് ഒരു വലിയ പാമ്പുളളതായി മനസ്സിലായി. അതിനാല്‍ തന്നെ വേറെയും പാമ്പുകളുണ്ടോ എന്ന് ആംബര്‍ പരിശോധിച്ചു. അപ്പോഴാണ് ഭിത്തിയ്ക്കുളളില് നിന്ന് പത്തോളം് പാമ്പുകളെ കണ്ടെത്തിയത്. ഒടുവില്‍ പാമ്പ് പിടിക്കുന്നവരെ കൊണ്ടുവന്ന ശേഷമാണ് പാമ്പുകളെ വീട്ടില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞത്.
തന്നെ ഈ അവസ്ഥ വളരെയേറെ ഭയപ്പെടുത്തിയെന്നാണ് ആംബര്‍ പറയുന്നത്. പ്രത്യേകിച്ച് താനാദ്യമായി സ്വന്തമാക്കിയ ഒരു വീട്ടില്‍ ഇങ്ങനെ ഒരു അനുഭവമുണ്ടായത് തന്നെ അസ്വസ്ഥയാക്കിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.






