
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായമെത്തിച്ച് '2018' സിനിമയുടെ നിര്‍മ്മാതാക്കള്‍. മരിച്ച 22 പേരുടെ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതമാണ് ഇവര്‍ സഹായം പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും.
താനൂരില്‍ പൂരപ്പുഴ അറബിക്കടലിലേക്കു ചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. നാല്പതോളം പേര് സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
22 പേര്‍ക്ക് അപകടത്തില്‍ ജീവന് നഷ്ടമായിരുന്നു. പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂഡ് ആന്റണി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് '2018'. 2018ലെ മഹാപ്രളയത്തെ ആസ്പദമാക്കിയിട്ടുളളതാണ് സിനിമ. നിര്‍മ്മാണം. കാവ്യ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.






