കിന്‍ഷാസ: കോംഗോയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാനൂറിലേറെ പേര് മരിച്ചതായി സ്ഥിരീകരണം. കാണാതാവര്ക്ക് വേണ്ടി ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തകരും കുടുംബാംഗങ്ങളും തിരച്ചില്‍ തുടരുകയാണ്.
കനത്ത മഴയ്ക്ക് പിന്നാലെ വ്യാഴാഴ്ചയാണ് കോംഗോയില്‍ വെള്ളപ്പൊക്കം തുടങ്ങിയത്. നദികളില്‍ ജലനിരപ്പ് ഉയരുകയും വെള്ളവും ചെളിയും ഗ്രാമങ്ങളില്‍ നിറയുകയുമായിരുന്നു. നിരവധി വീടുകള്‍ ഒഴുക്കില്‍പെട്ടു. സൗത്ത കിവുവിലെ കലേഹെ ടെറിട്ടറി, ബുഷുഷു, ന്യാമുകുബി എന്നിവിടങ്ങളിലാണ് ഏറെ നാശനഷ്ടമുണ്ടായത്.






