
തിരുവനന്തപുരം: മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിങ്കളാഴ്ച സത്യപ്രതിനിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യും. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു .ഈ മാസം 22ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. 18 ന് മുഴുവൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. 21 എംഎൽഎമാരുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. UDF നയപ്രഖ്യാപനം ഈ മാസം 28 ന് നടക്കും. അടുത്ത മാസം 5 ന് ബജറ്റ് പ്രഖ്യാപനം ഉണ്ടായിരക്കും. കോൺഗ്രസിന്റെ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ നേതാക്കളുമായി ചർച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
മന്ത്രിസ്ഥാനം ഉറപ്പായെന്ന് സി പി ജോൺ പ്രതികരിച്ചു. വകുപ്പ് ഏതെന്നുള്ള തീരുമാനം നാളെ അറിയാം. വകുപ്പുകൾ സംബന്ധിച്ച വിഷയം ഇന്ന് ചർച്ചയായില്ല. മുസ്ലിംലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് നാളത്തെ ചർച്ചയിൽ തീരുമാനമാകും എന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അഞ്ചു മന്ത്രിസ്ഥാനം ലഭിക്കുമോ എന്നത് കൂട്ടായി ചർച്ച ചെയ്യേണ്ട വിഷയം. ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്താൻ സാധ്യതയേറി. എന്നാൽ വകുപ്പിൽ അവ്യക്തത തുടരുകയാണ്. രമേശ് ചെന്നിത്തല എല്ലാ കാലത്തും ശക്തനാണെന്നുമായിരുന്നു ബെന്നി ബഹനാൻ പ്രതികരിച്ചത്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തന്റെ അഭിപ്രായം പറയുന്നില്ല. രമേശ് ചെന്നിത്തല കോൺഗ്രസിന്റെ അനിഷേധ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.






