മലപ്പുറം: താനൂരില 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസറിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. ഉച്ചയ്ക്കു ശേഷം നാസറിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് നാസര്‍ കോഴിക്കോട് നിന്ന് പിടിയിലായത്.
നാസറുമായുള്ള തെളിവെടുപ്പ് നാളെ നടത്താനാണ് നീക്കം. സ്രാങ്ക് അടക്കമുളള ജീവനക്കാര്‍ ഇപ്പോഴും ഒളിവിലാണ്.
അതേസമയം, പൂരപ്പുഴ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുകയാണ്. എന്‍ഡിആര്‍എഫ് അടക്കമുള്ള സംഘങ്ങള്‍ രംഗത്തുണ്ട്. അവധി ദിനങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ബോട്ട് യാത്രയ്ക്ക് എത്താറുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവസാനവട്ടം ഒരിക്കല്‍ കൂടി തിരച്ചില്‍ നടത്തുന്നത്.






